വിക്രം 400 കോടി ക്ലബ്ബില്‍; വിജയാഘോഷത്തിനും ബിഗ് ബഡ്ജറ്റ് സിനിമയുടെ തയ്യാറെടുപ്പിനുമായി ഉലകനായകന്‍ അമേരിക്കയില്‍
Entertainment news
വിക്രം 400 കോടി ക്ലബ്ബില്‍; വിജയാഘോഷത്തിനും ബിഗ് ബഡ്ജറ്റ് സിനിമയുടെ തയ്യാറെടുപ്പിനുമായി ഉലകനായകന്‍ അമേരിക്കയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th July 2022, 11:53 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി പുറത്തുവന്ന വിക്രം സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്താണ് തിയേറ്ററുകളില്‍ പ്രദര്‍ശനം അവസാനിപ്പിച്ചത്.

തിയേറ്ററിലെ ഓളം പോലെ തന്നെ ചിത്രത്തിന് ഒ.ടി.ടിയിലും വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷത്തിനും അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ക്കുമായി താരം അമേരിക്കയിലേക്ക് പോയി എന്നാണ് റിപ്പോര്‍ട്ട്.

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഇന്ത്യന്‍2 ആണ് കമല്‍ഹാസന്‍ അടുത്തതായി അഭിനയിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ പുനരാരംഭിക്കുമെന്നാണ് റീപോട്ടുകള്‍.

1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. കമല്‍ഹാസനെ കൂടാതെ ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത്, സിദ്ധാര്‍ത്ഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. നിര്‍മാണ കമ്പനി യായ ലൈക്കാ പ്രൊഡക്ഷന്‍സിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വെച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടയിരുന്നു.

അടുത്തിടെ ശിവ കാര്‍ത്തികേയന്‍ ചിത്രം ഡോണിന്റെ വിജയാഘോഷത്തില്‍ ഇന്ത്യന്‍ 2 ഷൂട്ടിങ് ഉടന്‍ പുനരാരാഭിക്കും എന്ന് ചിത്രത്തിന്റെ സഹ നിര്‍മാതാവായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ 2വിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും കമല്‍ഹാസന്‍ അഭിനയിക്കുക.

Content Highlight: Kamal Haasan is in the US for three weeks to begin the preparation work for the movie indian 2