കോണ്‍ഗ്രസുകാരായ സ്ത്രീകള്‍ക്ക് ഈ ചികിത്സാരീതി പരീക്ഷിക്കാം; '22 Female Kottayam'ലെ സീന്‍ പങ്കുവെച്ച് സരിന്‍
Kerala
കോണ്‍ഗ്രസുകാരായ സ്ത്രീകള്‍ക്ക് ഈ ചികിത്സാരീതി പരീക്ഷിക്കാം; '22 Female Kottayam'ലെ സീന്‍ പങ്കുവെച്ച് സരിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th November 2025, 7:18 pm

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്ക് നിര്‍ദേശവുമായി സി.പി.ഐ.എം നേതാവ് ഡോ. പി. സരിന്‍.

’22 ഫീമെയില്‍ കോട്ടയം’ എന്ന സിനിമയിലെ റിവഞ്ച് സീന്‍ പങ്കുവെച്ചുകൊണ്ടാണ് സരിന്റെ പ്രതികരണം. ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികള്‍’ എന്ന കുറിപ്പോട് കൂടിയാണ് സരിന്‍ നിര്‍ദേശം നല്‍കിയത്.

സിനിമയിലെ പ്രധാന കഥാപാത്രമായ ടെസ നായക കഥാപാത്രമായ സിറിലിനെ മയക്കിക്കെടുത്തി ലിഗം മുറിച്ചുമാറ്റുന്ന രംഗമാണ് സരിന്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം ഉള്‍പ്പെടെ നല്‍കി വഞ്ചിക്കുകയും ചെയ്യാത്ത കുറ്റത്തിന് കേസില്‍ കുടുക്കുകയും ചെയ്ത നായകനോടുള്ള പ്രതികാരമാണ് ടെസ ഈ സീനില്‍ നടത്തിയത്.

സമാനമായ ചികിത്സാരീതി കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് സ്വീകരിക്കാമെന്നാണ് സരിന്റെ നിര്‍ദേശം.

അതേസമയം രാഹുല്‍ ഗര്‍ഭം ധരിക്കാനായി തന്നെ നിര്‍ബന്ധിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറായില്ലെന്നുമാണ് യുവതി ഇന്ന് വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച ചാറ്റുകളും ഫോണ്‍ സംഭാഷണവും മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു.

പുറത്തുവന്ന ചാറ്റുകളില്‍ യുവതിയെ ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്ന് വ്യക്തമാണ്. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിയിക്കുമ്പോള്‍ രാഹുല്‍ യുവതിയോട് ദേഷ്യപ്പെടുന്നതും തെറി വിളിക്കുന്നതുമാണ് കോള്‍ റെക്കോഡിങ്ങിലുള്ളത്.

വാട്‌സ്ആപ്പ് ചാറ്റില്‍, ഗര്‍ഭിണിയാകാന്‍ തയ്യാറാകണമെന്നും നമുക്കൊരു കുഞ്ഞ് വേണമെന്നും രാഹുല്‍ യുവതി യോട് പറയുന്നുണ്ട്.

നേരത്തെ രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായും ഒടുവില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

Content Highlight: Congress women can try this treatment; P. Sarin shares scene from ’22 Female Kottayam’