കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക ഫോം വാങ്ങി തരൂര്‍, മുഖ്യമന്ത്രിയാകാന്‍ നീക്കങ്ങള്‍ തുടങ്ങി സച്ചിന്‍ പൈലറ്റ്
national news
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക ഫോം വാങ്ങി തരൂര്‍, മുഖ്യമന്ത്രിയാകാന്‍ നീക്കങ്ങള്‍ തുടങ്ങി സച്ചിന്‍ പൈലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th September 2022, 4:21 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു. ഇതിനായി ശശി തരൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നാമനിര്‍ദേശ പത്രികാ ഫോം വാങ്ങി. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പ്രതികരിച്ചു. അശോക് ഗെലോട്ടും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.

ഈ വാര്‍ത്ത വന്നതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ സച്ചിന്‍ പൈലറ്റ് ആരംഭിച്ചട്ടുണ്ട്.

രാവിലെ 11 മണി മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തുടങ്ങി. തരൂരിന്റെ പ്രതിനിധി എത്തിയാണ് ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തരൂരിന് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ശര്‍മ എന്നിവരും നാമനിര്‍ദേശ പത്രിക ഫോം വാങ്ങിയിട്ടുണ്ട്.

അശോക് ഗെലോട്ട് തിങ്കളാഴ്ചയായിരിക്കും ഫോം വാങ്ങുക. വിമത സ്ഥാനാര്‍ഥിയായി ജി-23ല്‍ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന. ഗെഹ്‌ലോട്ട് അധ്യക്ഷനാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ആരംഭിച്ചിരിക്കുകയാണ്.

നേരത്തെ മുഖ്യമന്ത്രി പദവി രാജിവെക്കില്ലെന്നും അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുപോലെ കൊണ്ടുപോകുമെന്നും ഗെലോട്ട് പറഞ്ഞിരുന്നു. എന്നാല്‍ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗെലോട്ടിന്റെ ആവശ്യം തള്ളുകയായിരുന്നു.

 

Content Highlight: Congress president election: Tharoor buys nomination form, Sachin pilot starts moves to become chief minister