എഡിറ്റര്‍
എഡിറ്റര്‍
‘സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല..’; മോദിയുടെ തട്ടകത്തില്‍ മോദിയുടെ അപരനെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ്
എഡിറ്റര്‍
Monday 4th September 2017 7:34pm

 

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരനും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ അപരനെയും പങ്കെടുപ്പിച്ചത്.

സമ്മേളനത്തിനിടെ ഇയാള്‍ രാഹുല്‍ ഗാന്ധിയെ കൈവീശി കാണിക്കുന്ന ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. മോദിയെപ്പോലെ വസ്ത്രവും കോണ്‍ഗ്രസിന്റെ ഷാളുമണിയിച്ചാണ് കോണ്‍ഗ്രസ് ഇദ്ദേഹത്തെ സമ്മേളനത്തിനെത്തിച്ചത്.


Also Read: റോഹിങ്ക്യന്‍ കൂട്ടക്കുരുതി; ഓങ് സാങ് സൂകിയുടെ ഇടപെടലിനായി ലോകജനത കാത്തിരിക്കുന്നു: മലാല യൂസഫ്‌സായ്


അതേസമയം സമ്മേളനത്തില്‍ മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. മോദി സര്‍ക്കാര്‍ ചീഞ്ഞ മുതലാളിത്തത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ മുതലാളിത്ത സൗഹൃദ നിലപാടുകള്‍ ചെറുകിട സംരഭകരെയാണ് ബാധിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

0.01 പലിശ നിരക്കില്‍ 60,000 കോടി രൂപയുടെ വായ്പ ടാറ്റയ്ക്ക് നല്‍കിയ ഗുജറാത്തില്‍ എത്ര ചെറുപ്പക്കാര്‍ക്ക് ടാറ്റയില്‍ ജോലി ലഭിച്ചുവെന്നും രാഹുല്‍ ചോദിച്ചു. പ്രത്യേകം തെരഞ്ഞെടുത്ത അമ്പതോളം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement