ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തീയിട്ടു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്; സി.പി.ഐ.എമ്മെന്ന് പരാതി
Kerala Election 2021
ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തീയിട്ടു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്; സി.പി.ഐ.എമ്മെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 9:56 am

കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് സംഘര്‍ഷത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസ് തീയിട്ടു. ബാലുശ്ശേരി ഉണ്ണികുളത്താണ് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം എന്നാണ് സൂചന. വ്യാഴാഴ്ച രാത്രി ബാലുശ്ശേരി കരുമലയില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് സംഘര്‍ഷമുണ്ടായിരുന്നു.

ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറുണ്ടായി. കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലത്തീഫിന്റെ കാര്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

അക്രമത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
മണ്ഡലത്തില്‍ കൂടുതല്‍ പൊലീസ് ക്യാംപ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress office set on fire in Balussery; Stone thrown at Congress worker’s house;