ന്യൂദല്‍ഹി: തലസ്ഥാനത്തെ അതീവ സുരക്ഷ മേഖലയായ ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപത്ത് വെച്ച് കോണ്‍ഗ്രസ് ലോക്‌സഭ എം.പി ആര്‍. സുധക്ക് നേരെ ആക്രമണം. പ്രഭാത നടത്തത്തിനിടെ സ്‌കൂട്ടറില്‍ വന്നയാള്‍ എം.പിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ന്യൂദല്‍ഹി: തലസ്ഥാനത്തെ അതീവ സുരക്ഷ മേഖലയായ ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപത്ത് വെച്ച് കോണ്‍ഗ്രസ് ലോക്‌സഭ എം.പി ആര്‍. സുധക്ക് നേരെ ആക്രമണം. പ്രഭാത നടത്തത്തിനിടെ സ്‌കൂട്ടറില്‍ വന്നയാള്‍ എം.പിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.
പോളിഷ് എംബസിയുടെ ഗേറ്റ് മൂന്നിനും ഗേറ്റ് നാലിനും സമീപത്ത് വെച്ചാണ് സംഭവം നടന്നത്. ഇതിനിടയില്‍ കഴുത്തിന് പരിക്കേറ്റ എം.പി പൊലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെ 6 മണിക്ക് ശേഷമായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുധ.
‘ഒരാള്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ ഞങ്ങളുടെ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്നു. അടുത്തെത്തിയതും അയാള്‍ എന്റെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പിടിച്ചുപറിച്ചു,’ കോണ്‍ഗ്രസ് എം.പി പറഞ്ഞു.
അയാള്‍ തന്റെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്തപ്പോള്‍ കഴുത്തില്‍ പരിക്കേറ്റെന്നും വസ്ത്രം കീറിയെന്നും സുധ കൂട്ടിച്ചേര്‍ത്തു. ഈ സംഭവം തന്നെ മാനസികമായി തളര്‍ത്തിയെന്നും അവര്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ തലസ്ഥാനത്ത് സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് എം.പി ചോദ്യമുയര്‍ത്തി. ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ ഉയര്‍ന്ന സുരക്ഷിത മേഖലയിലൂടെ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ മറ്റെവിടെയാണ് സുരക്ഷിതത്വം അനുഭവിക്കാന്‍ സാധിക്കുകയെന്നും അവര്‍ ചോദിച്ചു.
എംബസികളും മറ്റു സ്ഥാപനങ്ങളുമുള്ള ചാണക്യപുരി പോലെയുള്ള ഒരു ഉയര്‍ന്ന സുരക്ഷാ മേഖലയില്‍ പാര്‍ലമെന്റ് അംഗമായ ഒരു സ്ത്രീക്ക് നേരെ ഇങ്ങയൊരു സംഭവം നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എം.പി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എം.പി ആര്‍. സുധ കത്തെഴുതി. പ്രതിയെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദല്‍ഹി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ കണ്ടെത്താനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
Content Highlght: Congress MP R Sudha’s gold chain snatched in Delhi’s diplomatic enclave