ഇന്ധനനികുതി: ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് പിന്തുണയുമായി പി. ചിദംബരം
national news
ഇന്ധനനികുതി: ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് പിന്തുണയുമായി പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th November 2021, 11:41 pm

ന്യൂദല്‍ഹി: ഇന്ധനനികുതി വിവാദത്തില്‍ കേരള സര്‍ക്കാരിനും ധനമന്ത്രി കെ.എന്‍. ബാലഗോപാലിനും പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.

പെട്രോള്‍, ഡീസല്‍ ഇനത്തില്‍ സമാഹരിച്ച നികുതിയുടെ കണക്ക് കേരള ധനമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കില്‍ കേന്ദ്ര ധനമന്ത്രി അതിനു മറുപടി നല്‍കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.

സമാഹരിച്ച നികുതിയുടെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചതെന്നും ബാക്കി 3,54,000 കോടി രൂപ കേന്ദ്രത്തിനാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് ചിദംബരം ബാലഗോപാലിന്റെ വാദങ്ങള്‍ക്ക് പിന്തുണയുമായി് ചിദംബരം രംഗത്തെത്തിയത്.

3,54,000 കോടിയെന്ന ഇത്രയും വലിയ തുക എവിടെയെല്ലാമാണ്, എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

ഈ തുകയുടെ ഒരു ഭാഗം കോര്‍പറേറ്റ് നികുതി കുറച്ചതുകാരണമുണ്ടായ വിടവ് നികത്താനാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നിട്ട് കോര്‍പറേറ്റുകള്‍ക്ക് 1,45,000 കോടിയുടെ അനുഗ്രഹവും നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Kerala FM has today revealed some figures on taxes collected on petrol and diesel. If they are wring, the Union FM must issue a rejoinder<br><br>The numbers reveal that Rs 3,72,000 crore wad collected in 2020-21 as excise duty, cess and additional excise duty.</p>&mdash; P. Chidambaram (@PChidambaram_IN) <a href=”https://twitter.com/PChidambaram_IN/status/1459085779691573249?ref_src=twsrc%5Etfw”>November 12, 2021</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

 

‘2020-21 കാലയളവില്‍ എക്സൈസ് നികുതി, സെസ്സ്, അഡീഷണല്‍ എക്സൈസ് നികുതി ഇനത്തില്‍ 3,72,000 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ബാക്കി 3,54,000 കോടി രൂപ കേന്ദ്രത്തിനാണ് പോയിട്ടുള്ളത്. ഇതാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്ന കോ-ഓപറേറ്റീവ് ഫെഡറലിസം,’ ചിദംബരം പറഞ്ഞു.

 

ഇന്ധന വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് സമരം നടത്തുമ്പോഴാണ് ചിദംബരത്തിന്റെ പ്രതികരണം. സംസ്ഥാനത്തിന് ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്നാണ് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞിരുന്നു. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാവില്ലെന്നുമാണ് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞത്.

ഇന്ധന നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും നികുതിയുടെ എട്ടിരട്ടി വരെ സെസ്സ് പിരിച്ച് കേന്ദ്രസര്‍ക്കാര്‍ ലക്ഷം കോടികള്‍ വരുമാനമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Congress leader Chidambaram with support for Finance Minister K.N.  Balagopal.