എഡിറ്റര്‍
എഡിറ്റര്‍
‘പടയൊരുക്കത്തിന് മുന്‍പെ പടവെട്ടി നേതാക്കള്‍’; പടയൊരുക്കത്തിന്റെ പിരിവിനെച്ചൊല്ലി നേതാക്കള്‍ തമ്മിലടിച്ചു
എഡിറ്റര്‍
Tuesday 21st November 2017 9:29am

 

തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ യാത്രയിലെ പിരിവിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ കുറഞ്ഞ തുക താനറിയാതെ കടയില്‍ നിന്നും പിരിച്ചെടുത്തു എന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടിനെ മണ്ഡലം ഭാരവാഹി മര്‍ദ്ദിച്ചു.

വെങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു വ്യാപാരസ്ഥാപനത്തില്‍ എത്തിയ മണ്ഡലം ഭാരവാഹിയായ നേതാവ് കടയുടമയോട് പടയൊരുക്കം ജാഥയ്ക്ക് പിരിവ് ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read: ഫോണ്‍ കെണി വിവാദത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാറിന്റെ വിലക്ക്


5000 രൂപ നല്‍കാമെന്ന് സമ്മതിപ്പിച്ച് മടങ്ങിയ നേതാവിന് പിന്നാലെയെത്തിയ ബൂത്ത് പ്രസിഡണ്ട് ഇതൊന്നുമറിയാതെ 2500 രൂപ പിരിച്ച് മടങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പരസ്യമായി മണ്ഡലം ഭാരവാഹി ബൂത്ത് പ്രസിഡണ്ടിനെ മര്‍ദ്ദിക്കുകയായിരുന്നു.

തൊടുപുഴയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പരാതി പറയാനെത്തിയ ബൂത്ത് പ്രസിഡണ്ടിനോട് അതെല്ലാം മറക്കാന്‍ പറയുകയും കീറിയ ഷര്‍ട്ടിനുപകരമായി മറ്റൊരു ഷര്‍ട്ട് നല്‍കുകയുമായിരുന്നു. ചെന്നിത്തലയുടെ യാത്ര തൊടുപുഴയില്‍ എത്തുമുമ്പേയായിരുന്നു നേതാക്കളുടെ കയ്യാങ്കളി.

Advertisement