'തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്രീകരിച്ചാല്‍ മതി, പരസ്യപ്രസ്താവനകള്‍ വേണ്ട'; കര്‍ശന നിര്‍ദേശവുമായി ഹൈക്കമാന്‍ഡ്
Kerala News
'തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്രീകരിച്ചാല്‍ മതി, പരസ്യപ്രസ്താവനകള്‍ വേണ്ട'; കര്‍ശന നിര്‍ദേശവുമായി ഹൈക്കമാന്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 9:56 am

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ കേരളത്തിലെ സംഭവ വികാസങ്ങളില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് കോണ്‍ഗ്രസിനോട് എ.ഐ.സി.സി.

ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചത്. പരസ്പരം തര്‍ക്കങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കില്ല, വരുന്ന ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കണമന്നാണ് നിര്‍ദേശം. ഒറ്റക്കെട്ടായ പ്രചാരണത്തിലേക്ക് പോകണമെന്നും എ.ഐ.സി.സി നിര്‍ദേശിക്കുന്നു.

ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കണം എന്നും സോണിയാ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് എം. പി കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. തുടര്‍ന്ന് കെ. സി വേണുഗോപാലിനെതിരെയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.

താന്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് താത്പര്യത്തോടെയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കര്‍ശന നിര്‍ദേശവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം എ. കെ ആന്റണി കെ. സുധാകരനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണവുമായി സജീവമായി രംഗത്തുണ്ടാകുമെന്ന് അദ്ദേഹം ആന്റണിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Congress Highcommand suggests don’t public statements on Kerala political incidents