നിലമ്പൂരില്‍ ഷൗക്കത്ത് തന്നെ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് എ.ഐ.സി.സി
Kerala News
നിലമ്പൂരില്‍ ഷൗക്കത്ത് തന്നെ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് എ.ഐ.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th May 2025, 6:45 pm

ന്യൂദല്‍ഹി: നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരമാണ് ഹൈക്കമാന്‍ഡ് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ഇന്ന് (തിങ്കളാഴ്ച്ച) തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ കളമശേരിയില്‍ കെ.പി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ യോഗം നടന്നിരുന്നു.

പിന്നീട് വൈകീട്ട് വീണ്ടും യോഗം ചേര്‍ന്നാണാണ് അന്തിമ തീരുമാനത്തില്‍ എത്തിയത്. ഈ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചതോടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

അതേസമയം പി.വി. അന്‍വറിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉണ്ടെങ്കിലും അന്‍വറിനെ അനുയയിപ്പിച്ച് കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ ഷൗക്കത്തിന്റെ സ്ഥനാര്‍ത്ഥിത്വത്തില്‍ താനും തൃപ്തനാണെന്ന് വി.എസ്. ജോയിയും അറിയിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിത്തിലേക്ക് തന്റെ പേര് കൂടി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.വി. അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം ഉടന്‍ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. ചില സാങ്കേതിക പ്രശ്‌നം മാത്രമാണ് ഉള്ളതെന്നും അത് പരിഹരിച്ച്‌ കഴിഞ്ഞാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു.

എന്നാല്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പി.വി. അന്‍വര്‍ പരസ്യമായി അതൃപ്തി അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമറിയിക്കാമെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുന്ന ഒരു പ്രസ്താവന പോലും ഇതുവരെ ഷൗക്കത്ത് നടത്തിയിട്ടില്ലെന്നും സി.പി.ഐ.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിച്ച് പരാജയപ്പെട്ടാണ് അദ്ദേഹം യു.ഡി.എഫിലെത്തിയതെന്നും അന്‍വര്‍ പ്രതികരിച്ചു.

Content Highlight: Congress High command announces Aryadan Shoukath as UDF candidate in Nilambur