ബെംഗളൂരു: കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് കര്‍ണാടക ബി.ജെ.പി നേതാവ് എം.ജി. മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്.
ബെംഗളൂരു: കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് കര്‍ണാടക ബി.ജെ.പി നേതാവ് എം.ജി. മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്.
ആര്‍.എസ്.എസിനെതിരെയുള്ള പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി അപകീര്‍ത്തികരവും ജാതി അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബെംഗളൂരു സൗത്ത് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എന്‍. ആനന്ദാണ് ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രിയങ്ക് ഖാര്‍ഗെയെ മനപൂര്‍വം ‘അടിമ’ (ഗുലാം) എന്ന് വിശേഷിപ്പിച്ചതായും മന്ത്രിയുടെ ദലിത് സ്വത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നും ആനന്ദ് തന്റെ പരാതിയില്‍ ആരോപിച്ചു.
ഖാര്‍ഗെയെ അപകീര്‍ത്തിപ്പെടുത്താനും സാമൂഹിക വിദ്വേഷം വളര്‍ത്താനും ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. മൈസൂരുവില്‍ നടന്ന പരിപാടിക്കിടെയാണ് മഹേഷ് ‘ഗുലാം’ എന്ന പരാമര്‍ശം നടത്തിയത്. നിലവില്‍ മൈസൂരു പൊലീസ് പരാതി അന്വേഷിച്ച് വരികയാണ്.
Content Highlight: Congress has filed a police complaint against a Karnataka BJP leader for allegedly making casteist remarks against Priyank Kharge