കൂറുമാറ്റം നുണപ്രചാരണം; ന്യായീകരണവുമായി രാജിവെച്ച കോൺഗ്രസ് കൗൺസിലർമാർ
Kerala
കൂറുമാറ്റം നുണപ്രചാരണം; ന്യായീകരണവുമായി രാജിവെച്ച കോൺഗ്രസ് കൗൺസിലർമാർ
ശ്രീലക്ഷ്മി എ.വി.
Sunday, 28th December 2025, 4:17 pm

അടൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ ന്യായീകരണവുമായി രാജിവെച്ച കോൺഗ്രസ് കൗൺസിലർമാർ. ആരും ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും കൂറുമാറ്റം നുണപ്രചാരണമാണെന്നും അവർ പറഞ്ഞു.

മറ്റത്തൂരിൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്നും വിപ്പ് നൽകിയെന്നത് പച്ചനുണയാണെന്നും വാർത്തകൾ വ്യാജമായി പ്രചരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരമനുസരിച്ചാണ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കൗൺസിലർമാർ പറഞ്ഞു.

തങ്ങളോട് നേതൃത്വം വിശദീകരണം ചോദിച്ചിട്ടില്ലെന്നും വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടികളെടുത്തതെന്നും അവർ ആരോപിച്ചു .

സി.പി.ഐ.എം വിരോധത്തിലാണ് ബി.ജെ.പി കോൺഗ്രസിന് വോട്ടുചെയ്തതെന്നും കെ.ആർ ഔസേപ്പിനെ സി.പി.ഐ.എം വിലക്കെടുത്തതാണെന്നും കൗൺസിലർമാർ പറയുന്നു.

കോൺഗ്രസ് തങ്ങൾക്ക് വിപ്പ് നൽകിയിട്ടില്ലെന്നും പാർട്ടി കൃത്യമായ ഇടപെടൽ നടത്തിയാൽ തിരുത്തുമെന്നും കൗൺസിലർമാർ പറഞ്ഞു.

പാർട്ടിയിൽ നിന്നും രാജിവെച്ച് ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കിയതിനെ തുടർന്ന് രണ്ട് വിമതരടക്കം പത്തുപേരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു.

Content Highlight: Congress councilors resign with justification, calling the defection a false propaganda

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.