സുഡാനില്‍ സംഘര്‍ഷത്തില്‍ 150 മരണം
Daily News
സുഡാനില്‍ സംഘര്‍ഷത്തില്‍ 150 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2014, 6:30 pm

[] ഖാര്‍തോം: സുഡാനിലെ അല്‍ദിബൈബ് മേഖലയില്‍ ഗോത്രസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ത്തില്‍  150 പേര്‍ മരിച്ചു.

മെസിരിയ ഗോത്രത്തിലെ അല്‍സിയൗദ്, അല്‍വാദ് ഒമ്രാന്‍ സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
എണ്ണപ്പാടത്തിനുസമീപമുള്ള തരിശ് പ്രദേശത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടിയായിരുന്നു ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റു മുട്ടല്‍.

ജൂണില്‍ ഇവിടെയുണ്ടായ ആക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ ഗവര്‍ണറുടെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി.

സുഡാനിലെ ഏറ്റവും സമ്പുഷ്ടമായ എണ്ണപ്പാടങ്ങള്‍ക്കു സമീപമുളള തരിശ് ഭൂമിക്കുവേണ്ടി ഗോത്രസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.