മാവേലിക്കര: നടന്‍ വിനായകനെതിരെ പരാതി നല്‍കി അഭിഭാഷകന്‍. സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രപിതാവിനെ അടക്കം അപമാനിച്ചുവെന്നാണ് കാണിച്ചാണ് പരാതി.
മാവേലിക്കര ജില്ലാ കോടതിയിലെ അഡ്വ. മുത്താരരാജാണ് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങള്‍ വഴി രാഷ്ട്രപിതാവിനെ അടക്കം അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി)ക്കാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്നത്.
ഇന്നലെ (ബുധന്‍) കൊച്ചിയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയില്‍ വിനായകനും പങ്കെടുത്തിരുന്നു.
പിന്നാലെ കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്കെതിരായ വിനായകന്റെ പരാമര്‍ശം വീണ്ടും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രക്കിടെ വിനായകന്‍ നടത്തിയ ‘ഉമ്മന്‍ ചാണ്ടി ചത്തു’ എന്ന തരത്തിലുള്ള പോസ്റ്റാണ് കോണ്‍ഗ്രസ് അനുകൂലികള്‍ കുത്തിപൊക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര രണ്ടാം ദിവസത്തേക്ക് നീണ്ടപ്പോഴാണ് വിനായകന്‍ പ്രസ്തുത പരാമര്‍ശം നടത്തിയത്.
‘ആരാണ് ഉമ്മന്‍ ചാണ്ടി..?
എന്തിനാ മൂന്ന് ദിവസം ഒക്കെ?
ഉമ്മന്‍ ചാണ്ടി ചത്തു പോയി.
എന്റെ അച്ഛനും ചത്തു പോയി..
അത്രേ ഉള്ളൂ..’ വിനായകന്റെ പഴയ പോസ്റ്റ്
ഇങ്ങനെയുള്ള ഒരാള്‍ വി.എസിന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞാണ് സൈബര്‍ ആക്രമണം ഉണ്ടായത്.
ഇതില്‍ പ്രകോപിതനായ വിനായകന്‍ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് നിലവില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. ‘എന്റെ തന്തയും ചത്തു. സഖാവ് വി.എസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഇന്ദിരയും ചത്തു’ എന്നായിരുന്നു വിനായകന്റെ പോസ്റ്റ്.
ഇതിനുപിന്നാലെ വിനായകനെതിരായ സൈബര്‍ ആക്രമണം കൂടുതല്‍ ശക്തമാകുന്നതായാണ് കണ്ടത്. വി.എസിന് അന്ത്യാഭിവാദ്യങ്ങൾ നേർന്ന് വിനായകൻ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായത്.
Content Highlight: Complaint filed against Vinayakan for insulting the Father of the Nation through social media