അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി; മര്‍ദനം വാഹനത്തിന് മുന്നില്‍ ചാടിയെന്ന് പറഞ്ഞ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th May 2025, 5:10 pm
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി സ്വദേശി ഷിബു എന്ന 19 വയസുകാരനാണ് ക്രൂരമര്‍ദനത്തിനിരയായത്. വാഹനത്തിന് മുന്നില്‍ വീണെന്ന് പറഞ്ഞാണ് യുവാവിനെ കെട്ടിയിട്ട് ഒരു സംഘം മര്‍ദിച്ചത്. മര്‍ദനമേറ്റ ഷിബു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

