കൊച്ചി: നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാല പാര്‍വതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കുക, ചിത്രങ്ങള്‍ വ്യാജമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഫേസ് ബുക്കില്‍ നടിയുടെ മുഖചിത്രമുള്ള ഗ്രൂപ്പുണ്ട്. ആ ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മെസഞ്ചര്‍ വഴി അയച്ചുകൊടുക്കുന്നുണ്ടെന്നും ശ്രദ്ധയില്‍പ്പെട്ടതായി നടി പരാതിയില്‍ പറയുന്നു.15,000 ആളുകള്‍ അംഗങ്ങളായുള്ള ഗ്രൂപ്പാണ്. ഗ്രൂപ്പിന്റെ അഡ്മിനെതിരെയാണ് കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളതെന്നും നടി പറഞ്ഞു.