തലശേരി: കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ കൂടെയുള്ളവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ ദേവസ്വം ഫോട്ടോഗ്രാഫര്‍ സജീവ് നായര്‍ കേളകം പൊലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.

ക്ഷേത്രദര്‍ശനത്തിന് എത്തിയ ജയസൂര്യയുടെ ഫോട്ടോയെടുക്കാന്‍ സജീവ് ശ്രമിച്ചിരുന്നു. ഇക്കാരണത്താലാണ് മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദേവസ്വം ബോര്‍ഡ് നിയോഗിച്ചയാളാണ് സജീവ് നായര്‍.
ദേവസ്വം ബോര്‍ഡിന്റെ ഓഫീസില്‍ വെച്ചാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ദേവസ്വം ഫോട്ടോഗ്രാഫര്‍ ആണെന്ന കാര്യം പറഞ്ഞിട്ടും മര്‍ദനം തുടരുകയായിരുന്നു. ജയസൂര്യയുടെ ഫോട്ടോ എടുക്കരുതെന്ന് പറഞ്ഞില്ലേ, പിന്നെന്തിനാണ് എടുത്തത് എന്ന് ചോദിച്ചാണ് നടനൊപ്പം ഉണ്ടായിരുന്നവര്‍ മര്‍ദിച്ചതെന്ന് സജീവ് പറഞ്ഞു.
നടന്റെ ക്ഷേത്ര ദര്‍ശനത്തിന്റെ ഫോട്ടോ എടുക്കാന്‍ ദേവസ്വം അധികൃതര്‍ സജീവിനോട് ആവശ്യപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മര്‍ദനത്തിന് പിന്നാലെ ശാരീരികാസ്വസ്ഥമുണ്ടായതിനെത്തുടര്‍ന്ന് സജീവ് ആശുപത്രിയില്‍ ചികിത്സ തേടി.
Content Highlight: Complaint alleges that Jayasurya’s companions beat up Devaswom photographer while visiting Kottiyoor temple