എഡിറ്റര്‍
എഡിറ്റര്‍
യുവതിയെ യോഗ കേന്ദ്രത്തില്‍വെച്ച് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു; യോഗ സെന്ററിനെതിരെ വീണ്ടും പരാതി
എഡിറ്റര്‍
Thursday 5th October 2017 2:50pm

 

കൊച്ചി: തൃപ്പുണ്ണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍വെച്ച് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചതായി യുവതിയുടെ പരാതി. ആന്ധ്ര സ്വദേശിനിയായ വന്ദന എന്ന യുവതി ഡി.ജി.പിക്കാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.

ബംഗലൂരുവിലാണ് വന്ദന താമസിക്കുന്നത്. ഹിന്ദു യുവാവുമായി നിര്‍ബന്ധിപ്പിച്ച് നടത്തിയ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട നേരത്തെ യുവതി കോടതിയേയും സമീപിച്ചിരുന്നു. പിതാവാണ് യുവതിയെ യോഗകേന്ദ്രത്തിലെത്തിച്ചത്.


Also Read: പിണറായിലൂടെ നടക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് അമിത് ഷാ ജാഥയില്‍ നിന്നു പിന്‍മാറിയതെന്ന് കോടിയേരി


ക്രിസ്ത്യന്‍ യുവാവുമായി യുവതിയുടെ വിവാഹം നേരത്തെ നടന്നിരുന്നു. ഒരു മാസക്കാലം യോഗ സെന്ററില്‍ താമസിപ്പിച്ച് തന്നെ ക്രൂരമായ പീഡനത്തിനിരയാക്കിയിരുന്നെന്നും യുവതി പറയുന്നു. അതിനു ശേഷം ഹിന്ദു യുവാവുമായി നിര്‍ബന്ധിപ്പിച്ച വിവാഹം കഴിപ്പിച്ച ശേഷം പുറത്തുപോകാന്‍ അനുവദിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.

അതേസമയം യോഗ സെന്റര്‍ നടത്തിപ്പുകാരനായ ഗുരുജിയെന്ന മനോജിനെ ഈ മാസം 11 വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് കോടതി വിലക്കി. മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നിര്‍ദ്ദേശം.

Advertisement