നല്ല ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച ഇന്റസ്ട്രിയാണ് മലയാളത്തിലേത്. ഇതിന് ഒരിക്കലും സ്റ്റാര്‍ വാല്യവുള്ള സൂപ്പര്‍ താരങ്ങളുടെ അകമ്പടി വേണ്ടെന്ന് ഇതിനോടകം പ്രേക്ഷകര്‍ തെളിവുകള്‍ നല്‍കിയിരുന്നു. എങ്കിലും ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഒട്ടനവധി പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകന്‍ അണിയിച്ചൊരുക്കിയ വാഴ 2 തിയേറ്ററുകളില്‍ കുതിപ്പ് തുടരുന്നത്. സവിന്‍ സാ സംവിധാനം ചെയ്ത് ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ വാഴ 2 ഇതിനോടകം 200 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.
യൂത്ത്. Photo: IMDB
ഇപ്പോഴിതാ സമാന ഴോണറില്‍ മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ തമിഴ് ചിത്രം യൂത്തിനെ വാഴയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള സിനിമാ പേജിലെ പോസ്റ്റാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നവാഗതനായ കെന്‍ കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നാകനായി അഭിനയിച്ച ചിത്രം 83 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഒരു നവാഗതന്റെ ചിത്രമെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും വാഴ 2വിന് കിട്ടിയ പോലെ ഒരു സ്വീകരണം എന്തുകൊണ്ടാണ് യൂത്തിന് കിട്ടാത്തതെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.
മോളിവുഡിനെക്കാള്‍ വലിയ മാര്‍ക്കറ്റാണ് കോളിവുഡിനുള്ളതെന്നാണ് ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനം. വലിയ താരങ്ങളുടെ റിലീസ് ഒന്നും ഇല്ലാതിരുന്നിട്ടും തിയേറ്ററുകളില്‍ നിന്നും പോസിറ്റീവ് റിവ്യൂ ലഭിച്ച യൂത്തിന് 83 കോടി മാത്രമാണ് നേടാനായിട്ടുള്ളത്. മറുവശത്ത് വമ്പന്‍ ഹൈപ്പിലെത്തിയ മലയാളത്തിലെ തന്നെ ഹിറ്റ് ഫ്രാഞ്ചൈസ് ആടിന്റെ മൂന്നാം ഭാഗം തിയേറ്ററുകളില്‍ ഉണ്ടായിട്ടും വാഴ 2വിന് വലിയ വിജയമായിരുന്നു മലയാളികള്‍ സമ്മാനിച്ചത്.
തമിഴ് സിനിമ പ്രേക്ഷകര്‍ എപ്പോഴും കഥയെക്കാള്‍ ചിത്രത്തിലെ നായകന് പ്രാധാന്യം നല്‍കുന്നതിനാലാണ് ഇതെന്നും അതേസമയം മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ക്കാണ് മുന്‍ഗണന എന്നുള്ളതിനാലാണ് ഇത്തരത്തിലൊരു സ്ഥിതിവിശേഷമെന്നുമാണ് പലരുടെയും വിലയിരുത്തല്‍. വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് അഞ്ഞൂറ് കോടിയിലധികം നേടാന്‍ കെല്‍പ്പുള്ള തമിഴ് ഇന്റസ്ട്രിയില്‍ നിന്നും പോസിറ്റീവ് ലഭിച്ച ചിത്രത്തിന് 83 കോടി മാത്രമാണ് നല്‍കാന്‍ സാധിച്ചതെന്നതും ഈ വാദത്തിന് ശക്തി പകരുന്നു.
അതേസമയം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് വാഴ 2 ഉള്ളത്. തിയേറ്ററിലെ മികച്ച പ്രകടനത്തിന് ശേഷം കഴിഞ്ഞയാഴ്ച്ച ഒ.ടി.ടിയിലെത്തിയ യൂത്തിലെ മലയാളി താരങ്ങളുടെ സാന്നിധ്യവും ചര്‍ച്ചയായിരുന്നു. സുരാജ് വെഞ്ഞാറമൂട്. അനിഷ്മ അനില്‍കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ മലയാളി താരങ്ങള്‍.
Content Highlight: Comparison Post between Vaazha 2 and Youth
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.