ലണ്ടന്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടണ്‍. പിണറായി വിജയന്റെ വസതിയില്‍ നടത്തിയ രാഷ്ട്രീയ പ്രേരിത റെയ്ഡുകളെ അപലപിക്കുന്നുവെന്ന് തുടങ്ങുന്നതായിരുന്നു പ്രസ്താവന.
ഇ.ഡി റെയ്ഡിനെതിരെ പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയേയും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അപലപിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന ജനകീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ വലതുപക്ഷ- യാഥാസ്ഥിതിക സര്‍ക്കാരുകള്‍ നിയമസംവിധാനങ്ങളെയും പൊലീസ് അടിച്ചമര്‍ത്തലുകളെയും ആയുധമാക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്നത് പ്രതിപക്ഷ വേട്ടയാണെന്നും ജോര്‍ദാന്‍, കെനിയ, ചെക്ക് റിപ്പബ്ലിക്ക്, എന്നിവിടങ്ങളില്‍ ഒരു അന്താരാഷ്ട്ര പ്രതിഭാസമായി മാറിയിരിക്കുകയാണെന്നും ഈ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുകയാണെന്നും പാര്‍ട്ടി പറഞ്ഞു.
‘കമ്മ്യൂണിസ്റ്റുകളുടെ സംഘടനാ സ്വാതന്ത്ര്യത്തിനും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും, സംഘടിക്കാനുള്ള രാഷ്ട്രീയ അവകാശങ്ങള്‍ക്കും മേല്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയവല്‍ക്കരിച്ച ഏജന്‍സികള്‍ നടത്തുന്ന അടിച്ചമര്‍ത്തലും ജനാധിപത്യവിരുദ്ധവുമായ ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള പോരാട്ടത്തില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളോടും, സഹോദര പാര്‍ട്ടിയായ സി.പി.ഐ.എമ്മിനോടും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു,’ പ്രസ്താാവനയില്‍ പറയുന്നു.
Content Highlight: Communist Party of Britain condemns state attack on communists in India; opposes ED raid on Pinarayi Vijayan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.