പശുക്കളെ ദത്തെടുക്കണമെന്ന് മത സംഘടനകളോട് യോഗി; സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണവും നല്‍കും
national news
പശുക്കളെ ദത്തെടുക്കണമെന്ന് മത സംഘടനകളോട് യോഗി; സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണവും നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd September 2021, 8:31 pm

ലഖ്‌നൗ: പശുക്കളെ ദത്തെടുക്കാന്‍ മത സംഘടനകള്‍ മുന്നോട്ടുവരണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

അഭയകേന്ദ്രങ്ങളില്‍ നിന്ന് പശുക്കളെ ദത്തെടുക്കാന്‍ ഇതുവരെ ഒരു മത സംഘടനയും മുന്നോട്ട് വന്നിട്ടില്ലെന്നും അതിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ മതത്തെ സംരക്ഷിക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി സര്‍ക്കാര്‍ അതിന്റെ ജോലി ചെയ്യുന്നുണ്ടെന്നും പക്ഷേ പശുക്കളെ പാല്‍ എടുത്ത് റോഡില്‍ ഉപേക്ഷിക്കുന്ന മനോഭാവത്തോടെ ആളുകള്‍ പെരുമാറരുതെന്നും ആദിത്യനാഥ് പറഞ്ഞു.

പ്രസംഗങ്ങള്‍ക്ക് മാത്രം പശുക്കളെ സംരക്ഷിക്കാനാകില്ലെന്നും എന്നാല്‍ ഇതിനായി, സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ബഹുമാനത്തോടും ഭക്തിയോടും കൂടി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും ആദിത്യനാഥ് പറഞ്ഞു.

‘പശുക്കള്‍, സംസ്‌കൃതം, സംസ്‌കാരം എന്നിവയുടെ സംരക്ഷണത്തിനായി മത സംഘടനകള്‍ മുന്നോട്ട് വരണം,’ ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ആറ് ലക്ഷം പശുക്കള്‍ ‘സഹഭഗീത പദ്ധതി’ പ്രകാരം ഷെല്‍ട്ടര്‍ ഹോമുകളിലുണ്ടെന്നും
ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ആരെങ്കിലും ഒരു പശുവിനെ ദത്തെടുത്താല്‍, അയാള്‍ക്ക് പ്രതിമാസം 900 രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Come forward to protect cows, culture, says Uttar Pradesh CM Yogi Adityanath to religious bodies