പതിനാറ് വര്‍ഷം കോമയിലിരുന്നയാള് എഴുന്നേറ്റാല്‍ എന്ത് സംഭവിക്കും; പൊട്ടിച്ചിരിപ്പിച്ച് ജയം രവിയുടെ കോമാളി ട്രെയ്ലര്
എന്റര്‍ടെയിന്‍മെന്റ് ഡെസ്ക്
Saturday, 3rd August 2019, 8:14 pm
ചെന്നൈ: പതിനാറ് വര്‍ഷം മുമ്പ് കോമയില്‍ ആയ ഒരു വ്യക്തി ഇന്ന് കിടക്കയില്‍ നിന്ന് എഴുന്നേറ്റാല്‍ എന്തായിരിക്കും അവസ്ഥ. ജയം രവിയെ നായകനാക്കി പ്രദീപ് രംഗനാഥന് സംവിധാനം ചെയ്യുന്ന കോമാളിയുടെ കഥയാണിത്.
ചിത്രത്തിന്റെ ട്രെയ്ലര് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്ഡെയുമാണ് നായികമാര്‍.

