ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് കറുപ്പ്. സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്. ഏറെക്കാലമായി തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യയുടെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു കറുപ്പ്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയിലെത്തിയിരുന്നു.
ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി മാത്രം ഒരുക്കിയ ചിത്രത്തിന് ഒ.ടി.ടിയിലെത്തുമ്പോള്‍ ട്രോളുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഒ.ടി.ടി സ്ട്രീമിങ് തുടങ്ങി ആദ്യദിവസം തന്നെ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗം ട്രോളിന് ഇരയായി മാറി.
ക്ലൈമാക്‌സ് ഫൈറ്റിനിടെ സൂര്യയുടെ ഫേസ് സ്വാപ് ചെയ്ത ഭാഗം വളരെ മോശമായെന്ന് പലരും ചൂണ്ടിക്കാട്ടി. വേറൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ഷൂട്ട് ചെയ്ത ശേഷം സൂര്യയുടെ മുഖം ഫിറ്റ് ചെയ്തത് ട്രോള്‍ മെറ്റീരിയലായി മാറി. ഇപ്പോഴിതാ ഒ.ടി.ടി വേര്‍ഷനില്‍ ചിത്രത്തിന്റെ നിറം മാറിയെന്നാണ് പുതിയ പരാതി. തിയേറ്ററിക്കല്‍ വേര്‍ഷനിലെ കളര്‍ ഗ്രേഡിങ്ങും ഒ.ടി.ടി വേര്‍ഷനിലെ കളര്‍ ഗ്രേഡിങ്ങും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.
തിയേറ്റര്‍ വേര്‍ഷനെക്കാള്‍ കുറച്ചുകൂടി ഡാര്‍ക്കായിട്ടുള്ള കളര്‍ ഗ്രേഡിങ്ങാണ് ഒ.ടി.ടിയിലുള്ളത്. സിനിമയുടെ അണിയറപ്രവര്‍ത്തകരാണോ അതോ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകാര്‍ കൊണ്ടുവന്ന മാറ്റമാണോ ഇതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇത്രയും ഡാര്‍ക്കായി അവതരിപ്പിക്കേണ്ട കാര്യമില്ലായിരുന്നെന്നും നല്ല കളര്‍ ഗ്രേഡിങ് ഉപയോഗിക്കാമായിരുന്നെന്നും പലരും അഭിപ്രായം പങ്കുവെച്ചു.
ടീസറില്‍ ഉപയോഗിച്ച കളര്‍ ഗ്രേഡിങ്ങ് ഗംഭീരമായിരുന്നെന്നും ബോളിവുഡിലെ മുന്‍നിര സ്റ്റുഡിയോയായ റെഡ് ചില്ലീസാണ് ഈ ഭാഗങ്ങളുടെ കളര്‍ ഗ്രേഡിങ്ങിന് പിന്നില്‍. റെഡ് ചില്ലീസിനെ തന്നെ മുഴുവന്‍ സിനിമ ഏല്പിക്കണമായിരുന്നെന്നും എങ്കില്‍ ഗംഭീര ഔട്ട്പുട്ട് കിട്ടിയേനെയെന്നും കമന്റുകളുണ്ട്. ചിത്രത്തിലെ മറ്റ് പല രംഗങ്ങളും വരുംദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
ബോക്‌സ് ഓഫീസില്‍ 340 കോടിയിലേറെയാണ് കറുപ്പ് നേടിയത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ കറുപ്പ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 150 കോടിയിലേറെ സ്വന്തമാക്കി. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവിലാണ് കറുപ്പ് തിയേറ്ററുകളിലെത്തിയത്. കറുപ്പ് സാമിയായിട്ടുള്ള സൂര്യയുടെ പ്രകടനം പലരെയും അത്ഭുതപ്പെടുത്തി.