പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെല്‍സി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മൊളീനെക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വോള്‍വ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്.
ചെല്‍സിയുടെ സൂപ്പര്‍ താരം കോള്‍ പാമറിന്റെ തകര്‍പ്പന്‍ ഹാട്രിക് കരുത്തിലാണ് ചെല്‍സിയുടെ തകര്‍പ്പന്‍ വിജയം. വോള്‍വ്‌സിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് ടൊലു അരോകൊടാരെയാണ്. 54ാം മിനിട്ടിലായിരുന്നു താരം ചെല്‍സിയുടെ വല കുലുക്കിയത്.
അതേസമയം ചെല്‍സിക്ക് വേണ്ടി 13ാം മിനിട്ടിലെ പെനാല്‍റ്റിയിലൂടെയാണ് പാമര്‍ ആദ്യ ഗോള്‍ നേടുന്നത്. പിന്നീട് 35ാം മിനിട്ടിലും 38ാം മിനിട്ടിലും എതിരാളികളുടെ കോട്ട തകര്‍ക്കാന്‍ പാള്‍മര്‍ക്ക് സാധിച്ചു.
ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും കോള്‍ പാമറിന് സാധിച്ചിരിക്കുകയാണ്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ചെല്‍സിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാനാണ് പാമറിന് സാധിച്ചത്.
അതേസമയം മത്സരത്തില്‍ പൂര്‍ണ ആധിപത്യം സൃഷ്ടിച്ചത് ചെല്‍സി തന്നെയായിരുന്നു. ബോള്‍ കൈവശം വെക്കുന്നതിലും പാസിങ്ങിലും തുടങ്ങി സര്‍വ മേഖലയിലും ചെല്‍സി തിളങ്ങി. നിലവില്‍ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ചെല്‍സി. 12 വിജയവും ഏഴ് ഡ്രോയും ആറ് തോല്‍വിയും ഉള്‍പ്പെടെ 43 പോയിന്റാണ് ടീമിനുള്ളത്. ഇത് ടീമിന്റെ തുടര്‍ച്ചയായ നാലാം വിജയമാണ്.
Content Highlight: Cole Palmer In Great Record Achievement In Premier League For Chelsea