കൊയമ്പത്തൂര്‍ സ്‌ഫോടനക്കേസ്: മഅ്ദനിയടക്കം നാല് പേരെ വെറുതെ വിട്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി
Kerala News
കൊയമ്പത്തൂര്‍ സ്‌ഫോടനക്കേസ്: മഅ്ദനിയടക്കം നാല് പേരെ വെറുതെ വിട്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2023, 6:42 pm

കോഴിക്കോട്: കൊയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയടക്കം നാല് പേരെ വെറുതെ വിട്ടു. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

അതേസമയം നേരത്തെ കൊയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും മഅ്ദനിയെ വെറുതെ വിട്ടിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളിലായിരുന്നു മഅ്ദനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

1998 ഫെബ്രുവരിയിലാണ് കൊയമ്പത്തൂര്‍ സ്‌ഫോടന കേസ് നടക്കുന്നത്. 14 മുതല്‍ 17 വരെ നടന്ന സ്‌ഫോടന പരമ്പരയില്‍ 58 പേര്‍ മരിക്കുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ബി.ജെ.പി അധ്യക്ഷന്‍ എല്‍.കെ. അദ്വാനിക്ക് ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കാന്‍ വേണ്ടി ഒരുക്കിയ വേദിക്ക് സമീപമായിരുന്നു സ്‌ഫോടനം നടന്നത്.

 

updating…

content highlight: Coimbatore blast case: Kozhikode Additional Sessions Court acquits four including Madani