എഡിറ്റര്‍
എഡിറ്റര്‍
‘പൊലീസ് എന്ത് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന് ബേബിയോട് തന്നെ ചോദിക്കണം’; എം.എ ബേബിയുടെ വിമര്‍ശനങ്ങളെ തള്ളി പിണറായി വിജയന്‍
എഡിറ്റര്‍
Thursday 6th April 2017 5:35pm

കോഴിക്കോട്: പൊലീസിനെ നിശിതമായി വിമര്‍ശിച്ച പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് എന്ത് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന് തനിക്കറിയില്ല, അത് എം.എ ബേബിയോട് തന്നെ പോയി ചോദിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

പൊലീസിന്റെ ധാര്‍ഷ്ട്യത്തെ എം.എ ബേബി വിമര്‍ശിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ അദ്ദേഹം അവഗണിച്ചു. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് സര്‍ക്കാറില്‍ നിന്ന് നീതി പ്രതീക്ഷിക്കാമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറയാതെ പോയത്.


Don’t Miss: വീരുവിനോട് മുട്ടാന്‍ നിക്കല്ലേ; ‘നാല് ഓവര്‍ പന്തെറിയാന്‍ ആരാണ് നാല് കോടി തരിക’; ഇശാന്തിനെ പരിഹസിച്ച ഗംഭീറിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് സെവാഗിന്റെ മറുപടി


കോഴിക്കോട് രാമനാട്ടുകരയിലെ റാവിസ് കടവ് റിസോര്‍ട്ടില്‍ വെച്ചാണ് മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ ചോദിച്ചത്. ചോദ്യങ്ങളെയെല്ലാം അവഗണിച്ച് മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായാണ് മുഖ്യമന്ത്രി പോയത്.

മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്നാണ് സി.പി.ഐ.എം പി.ബി അംഗം എം.എ ബേബി പറഞ്ഞത്. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണെന്നും എംഎം ബേബി പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ബേബിയുടെ പ്രതികരണം.

Advertisement