എഡിറ്റര്‍
എഡിറ്റര്‍
ആരോഗ്യ സംരക്ഷണത്തിനു സ്ത്രീകള്‍ വീട് വൃത്തിയാക്കണം, ജോലികളില്‍ ഏര്‍പ്പെടണം; വിവാദ നിര്‍ദേശങ്ങളുമായി രാജസ്ഥാനിലെ വിദ്യാഭ്യാസ മാഗസിന്‍
എഡിറ്റര്‍
Sunday 12th November 2017 9:01am

 

ജയ്പൂര്‍: സത്രീകളുടെ ആരോഗ്യ സംരക്ഷമത്തിനു വിവാദ നിര്‍ദ്ദേശങ്ങളുമായി രാജസ്ഥാന്റെ വിദ്യാഭ്യാസ വകുപ്പിന്റെ ആരോഗ്യ മാസിക. ആരോഗ്യം നിലനിര്‍ത്താനായി സ്ത്രീകള്‍ ദിവസവും പരമാവധി 10 മുതല്‍ 15 മിനിട്ടു വരെ ചിരിക്കണമെന്നും, വീട് വൃത്തിയാക്കുകയെന്നത് പ്രധാന ഉത്തരവാദിത്തമായി കണകാക്കണമെന്നും നിര്‍ദ്ദേശിക്കുന്ന മാസികയാണ് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.


Also Read: പാക് അധീന കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണ്; സ്വയംഭരണം നല്‍കിയാലേ സംഘര്‍ഷം അവസാനിക്കുവെന്നും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള


സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ ‘ഷിവിര’യുടെ നവംബര്‍ ലക്കത്തിലാണ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള 14 നിര്‍ദ്ദേശള്‍ അടങ്ങിയിരിക്കുന്നത്. വീടുകള്‍ വൃത്തിയായി സൂരക്ഷിക്കണമെന്നും വീട്ടു ജോലികളില്‍ ഏര്‍പ്പെടണമെന്നും പറുന്ന മാഗസിന്‍ നടത്തം, കുതിരസവാരി, സൈക്കിള്‍ സവാരി, നിന്തല്‍ തുടങ്ങി മാര്‍ഗങ്ങളും ആരോഗ്യം മെച്ചപ്പെടുത്താനായി നിര്‍ദ്ദേശിക്കുന്നുണ്ട്.

കുട്ടികളോടൊത്ത് മാനസികോല്ലാസം നടത്തണമെന്നും പറയുന്ന മാഗസില്‍ ഭക്ഷണ കാര്യങ്ങളില്‍ കടുത്ത നിര്‍ദേശങ്ങളാണ് സ്ത്രീകള്‍ക്കായി മുന്നോട്ടു വയ്ക്കുന്നത്. നിങ്ങള്‍ക്ക് വിശക്കുമ്പോള്‍ കഴിക്കാന്‍ തോന്നുന്നതിന്റെ നേര്‍ പകുതി മാത്രമേ കഴിക്കാന്‍ പാടുള്ളുവെന്നാണ് മാഗസിന്റെ നിര്‍ദ്ദേശം.

വയറില്‍ പകുതിയിലധികം സ്ഥലം ഒഴിച്ചിടുമ്പോള്‍ വെള്ളം കുടിക്കാന്‍ കഴിയുമെന്നും നിഷ്പ്രയാസം വായു ശ്വസിക്കാന്‍ കഴിയുമെന്നും മാഗസിന്‍ പറയുന്നു. ഗൃഹവൃത്തികളിലൂടെ സ്ത്രീകള്‍ക്ക് ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് മാഗസിന്‍ അവകാശപ്പെടുന്നു.


Dont Miss: യാത്രികന്‍ ലോക്കോപൈലറ്റിനെ ക്യാബിനില്‍ കയറി ആക്രമിച്ചു; രക്ഷിക്കാനെത്തിയെ അസിസ്റ്റന്റ് ലോക്കോപൈലറ്റിനും മര്‍ദ്ദനം


എന്നാല്‍ സ്ത്രികളുടെ ആരോഗ്യത്തെ സംബദ്ധിച്ച് ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച മാഗസിനെതിരെ നവമാധ്യമങ്ങളില്‍ കരൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

വീട്ടു ജോലികള്‍ സ്ത്രീകള്‍ക്ക് മാത്രം ഉള്ളതാണെന്ന് പറയുകയാണ് മാഗസിനെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനങ്ങള്‍. ഒരു വനിത മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന സംസ്ഥാനത്തു നിന്ന് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ഉടലെടുക്കുന്നതിനെതിരെയും പ്രതിഷേധങ്ങള്‍ ഉയരുന്നു.

‘സ്ത്രീകളെ കഠിനമായി ജോലിയിലേക്കും ജോലി തിരക്കിലേക്കും നയിക്കാനെ മാഗസിന്‍ സഹായകമാകു എന്നാണ് രാജസ്ഥാനിലെ എന്‍.ജി.ഒ പ്രവര്‍ത്തകനായ കോമള്‍ ശ്രീവാസ്തവ പറയുന്നത്. ഇത് പഴയകാലത്തെ ഉപദേശങ്ങള്‍ പോലെയാണെന്നും മാഗസിന്‍ അദ്ദേഹം വിമര്‍ശിക്കുന്നു.

Advertisement