എഡിറ്റര്‍
എഡിറ്റര്‍
മരണമൊഴിയും പരിഗണിച്ചില്ല; പെഹ്‌ലു ഖാന്‍ വധക്കേസിലെ ആറുപേരെയും രാജസ്ഥാന്‍ പൊലീസ് വെറുതേ വിട്ടു
എഡിറ്റര്‍
Thursday 14th September 2017 10:46pm

 

ജയ്പൂര്‍: പശുക്കടത്താരോപിച്ച് ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാനെ രാജസ്ഥാനിലെ അല്‍വാറില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വെറുതേ വിട്ടു. പെഹ്‌ലു ഖാന്റെ മരണമൊഴി തള്ളിയാണ് രാജസ്ഥാന്‍ പൊലീസ് ഗോരക്ഷാ പ്രവര്‍ത്തകരെ വെറുതേ വിട്ടത്.


Also Read: ഇറാഖില്‍ ഐ.എസ് ചാവേറാക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു; 87 പേര്‍ക്ക് പരുക്ക്


ഹരിയാന സ്വദേശിയായ പെഹ്‌ലു ഖാനും സംഘവും കഴിഞ്ഞ ഏപ്രില്‍ 1നു തന്റെ ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോഴായിരുന്നു ഗോ രക്ഷാ പ്രവര്‍ത്തകരുടെ ക്രൂരതക്കിരയായത്. വാഹനം തടഞ്ഞു നിര്‍ത്തിയ അക്രമി സംഘം ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പെഹ്‌ലു ഖാന്റെ മരണമൊഴിയില്‍ പറഞ്ഞിരുന്ന ഹുകും ചന്ദ്, നവിന്‍ ശര്‍മ്മ, ജഗ്മല്‍ യാദവ്, ഓം പ്രകാശ്, സുധീര്‍, രാഹുല്‍ സൈനി എന്നിവരെയാണ് പൊലീസ് ഇപ്പോള്‍ കുറ്റവിമുക്തരാക്കിയത്.

പെഹ്‌ലു ഖാന്റെ മരണമൊഴി കളവാണെന്നും പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ നിരപരാധികളാണെന്നും അല്‍വാര്‍ പൊലീസ് സൂപ്രണ്ട് രാഹുല്‍ പ്രകാശ് പറഞ്ഞു. മൊഴിയില്‍ പറഞ്ഞിരുന്ന ആറ് പേരും പെഹ്‌ലു ഖാന്റെ മരണത്തിന് ഉത്തരവാദികളല്ലെന്ന് രാജസ്ഥാന്‍ ക്രൈം ബ്രാഞ്ച് സി.ഐ.ഡി സംഘവും വിശദീകരിച്ചു.


Dont Miss: കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലാത്തതിനാല്‍ ട്രോളുകളും കാര്‍ട്ടൂണുകളും ഉണ്ടാക്കുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം


ഗോശാല ജീവനക്കാരുടെയും പൊലീസുകാരുടെയും മൊഴികളും ആറ് പ്രതികളുടെയും ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇവരെ വെറുതേ വിട്ടിരിക്കുന്നത്.

പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയ പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദ് ഇത് ചതിയാണെന്ന് പറഞ്ഞു. സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്നും ഇവരുടെ പേരുകള്‍ ഞങ്ങള്‍ കേട്ടിരുന്നതാണെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

Advertisement