തൃശൂര്‍: ബി.ജെ.പി വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്ന ആരോപണത്തിന് പിന്നാലെ സംഘര്‍ഷം. മണലൂര്‍ നിയോജക മണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ സ്വകാര്യ ഗോഡൗണില്‍ രണ്ടായിരത്തോളം കിറ്റുകളെത്തിച്ചിരുന്നു. ഇത് കോണ്‍ഗ്രസ്, സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
സ്ഥലത്ത് ബി.ജെ.പി-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലുള്ളവരെ അറസ്റ്റ് ചെയ്യണമന്ന് ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. സാധനങ്ങള്‍ പിടിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ആര്‍.ഡി.ഒയെ അറിയിച്ചതിനെ തുടര്‍ന്ന് ഇലക്ഷന്‍ ഫ്‌ളയിങ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചു. കിറ്റുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നേരം നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. ഇരുവിഭാഗവും പരസ്പരം മുദ്രാവാക്യം വിളിച്ചു.
ഇതിന് പിന്നാലെ കിറ്റുകള്‍ ഉള്ളതായി ആരോപണമുയര്‍ന്ന ഗോഡൗണിലെ മുകളിലെ മുറിയില്‍ നിന്നും ബി.ജെ.പി നേതാവും നടനുമായ ദേവന്‍ പുറത്തേക്ക് വന്നു. മുകളില്‍ നിന്ന് പ്രവര്‍ത്തകരെ നോക്കി ദേവനും മുദ്രാവാക്യം വിളിച്ചു. ദേവനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.
അതേസമയം, ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ ഇവിടെ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം ഒളരിയില്‍ വോര്‍ട്ടര്‍മാര്‍ക്ക് ബി.ജെ.പി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു ‘കാര്‍ത്തിക’ സൂപ്പര്‍മാര്‍ക്കറ്റ് വഴി വിതരണം ചെയ്തത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത രാധാകൃഷ്ണന്‍ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
വോട്ടിന് കിറ്റ് നല്‍കിയെന്നാരോപിച്ച് എല്‍.ഡി.എഫ് ആണ് പരാതി നല്‍കിയത്. ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്.
Content Highlight: Clashes erupt after BJP alleges it prepared kits for votes