അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Kerala News
അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th April 2025, 2:39 pm

കൊച്ചി: കൊച്ചിയില്‍ അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.

അഭിഭാഷകരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി.

അഭിഭാഷകര്‍ നടത്തുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളത്തെി സംഘര്‍ഷം സൃഷ്ടിച്ചുവെന്നാണ് പരാതി. വനിത അഭിഭാഷകരുള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയെന്നും സംഘം ചേര്‍ന്ന് അഭിഭാഷകരെ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു. അതിനാല്‍ കൂടുതല്‍ പരാതികളുണ്ടാവാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്.

Updating…

Content Highlight: Clashes between lawyers and students; Case filed against students who are not known by sight