കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ കൊട്ടേഷന്‍ മതസംഘടനയെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കാന്തപുരം എ.പി. വിഭാഗം. ജമാഅത്തെ ഇസ്‌ലാമിക്ക് ആശയദാരിദ്രമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം വിമര്‍ശിച്ചു. മൗദൂദിയെ തള്ളിപ്പറഞ്ഞു എന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും ഇപ്പോഴും മൗദൂദിയുടെ പുസ്തകങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കുന്നുണ്ടെന്നും റഹ്‌മത്തുല്ല സഖാഫി എളമരം പറഞ്ഞു.
‘2019 ലാണ് മൗദൂദിയെ അന്നത്തെ കേരളാ അമീര്‍ ആരിഫലിയും സംഘവും തള്ളിപ്പറഞ്ഞു എന്നു പറയുന്നത്. 2021 ഡിസംബറില്‍ ഐ.പി.എച്ച് വീണ്ടും മൗദൂദിയുടെ അതേ പുസ്തകം പുറത്തിറക്കുന്നു. ഇപ്പോഴും അത് വില്‍ക്കുന്നു. ജമാഅത്ത് നേതാക്കളുടെ
തള്ളിപ്പറയല്‍ വെറും കാപട്യമാണെന്ന് പറയുന്നവരെനോക്കി അവര്‍ കൊഞ്ഞനം കുത്തുന്നു. അവരുടെ ദൈവത്തെ മാത്രമല്ല അണികളെയും നാട്ടുകാരെയും കൂടിയാണ് വഞ്ചിക്കുന്നത്,’ റഹ്‌മത്തുല്ല സഖാഫി ഫേസ്ബുക്കില്‍ എഴുതി.
ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് ഇപ്പോള്‍ ഈ ജനാധിപത്യം ഇസ്‌ലാമിനും ഈമാനിനും അനുകൂലമാണോ? ആണെങ്കില്‍ അതിന്റെ പ്രമാണമെന്താണ്? ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തങ്ങളുടെ ദൈവത്തോട് കാണിക്കുന്നത് വഞ്ചനയല്ലേ?
ഈ കൊടിപിടിക്കുന്നത് ദൈവത്തിനെതിരെയുള്ള കൊടിപിടിക്കലല്ലേ? അല്ലങ്കില്‍ ഇതും സമാനമായ പുസ്തകങ്ങളും നിങ്ങള്‍ പിന്‍വലിച്ചു സമുദായത്തോടുംരാഷ്ട്രത്തോടും മാപ്പ് പറഞ്ഞോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് നിലമ്പൂരിലെ വിശദീകരണ സമ്മേളനങ്ങളില്‍ നിന്ന് ജനാധിപത്യ മതേതരത്വവാദികള്‍ പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും സിറ്റികളിലെ കച്ചടവടക്കാരുടെ വരവും ചെലവും പറഞ്ഞു വിരട്ടാന്‍മാത്രം ആശയദാരിദ്ര്യം ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കുണ്ടായി എന്നതൊഴിച്ചാല്‍ വിശദീകരിക്കപ്പെടേണ്ട ഈ ചോദ്യങ്ങളൊക്കെ അവിടെത്തന്നെ കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്‌ലാമി നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി. മുജീബ് റഹ്‌മാന്‍ കാന്തപുരം എ.പി വിഭാഗത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. സി.പി.ഐ.എമ്മിന് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ എ.കെ.ജി സെന്ററില്‍ നിന്ന് ഒരു മതസംഘടന ക്വട്ടേഷന്‍ എടുക്കുന്നുവെന്നാണ് മുജീബ് റഹമാന്‍ പറഞ്ഞത്.
സി.പി.ഐ.എം എന്ന് പറയുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം എ.കെ.ജി സെന്ററില്‍ നിന്ന് ക്വട്ടേഷന്‍ എടുത്ത് ഈ രാജ്യത്തിന്റെ തെരുവോരത്തിറങ്ങി ജമാഅത്തെ ഇസ്‌ലാമിക്ക് നേരെ പലപ്പോഴും ക്യാമ്പയിനുമായി രംഗത്തിറങ്ങുന്ന ഒരു മതസംഘടനയുണ്ടെന്നാണ് അദ്ദേഹം പരോക്ഷമായി പറഞ്ഞത്. ഇതിനെതിരെ തങ്ങള്‍ കളത്തിലിറങ്ങാന്‍ തീരുമാനിച്ചിട്ടില്ലായെന്നും എന്നാല്‍ അത് കളിയറിയാത്തതുകൊണ്ടല്ലെന്നും ഇത് തുടര്‍ന്നാല്‍ ഗ്യാലറിയില്‍ ഇരിക്കില്ല എന്നുമാണ് മുജീബ് റഹമാന്‍ പറഞ്ഞത്.
Content Highlight: Clash between Jamaat-e-Islami and A. P Kanthapuram