എഡിറ്റര്‍
എഡിറ്റര്‍
കളിക്കളത്തിലെ പ്രശ്‌നമല്ല ഓസീസ് ടീമില്‍ നിന്ന് 4 പേരെ ഒഴിവാക്കിയത്: മൈക്കല്‍ ക്ലാര്‍ക്ക്
എഡിറ്റര്‍
Tuesday 12th March 2013 9:41am

മൊഹാലി: കളിക്കളത്തിലെ മാത്രം പ്രശ്‌നമല്ല ഷെയ്ന്‍ വാട്‌സന്‍ ഉള്‍പ്പെടെയുള്ള 4 പേരെ ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

Ads By Google

ടീമില്‍ നിന്നും പറത്താക്കിയ 4 പേരുടേയും കളിയിലെ പ്രകടനം വളെരെ മോശമായിരുന്നു. കൂടാതെ ഗ്രൗണ്ടിനും പുറത്തും ഒരു ടീം അംഗങ്ങള്‍ക്ക് ചേരാത്ത സ്വഭാവമാണ് ഇവര്‍ കാണിച്ചതെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.

സ്വന്തം പ്രകടനവും ടീമിന്റെ പ്രകടനവും നന്നാക്കാന്‍ വേണ്ടി കോച്ച് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവര്‍ അനുസരിക്കാറില്ല. ഇത് കോച്ചിനോട് കാണിക്കുന്ന ബഹുമാനക്കുറവാണ്. ഇത് അംഗീകരിക്കാന്‍ പറ്റില്ല.

ഓസീസ് ടീം എല്ലാ കാലവും നല്ല നിലവാരം പലര്‍ത്തുന്നവരാണ്. സംസ്‌ക്കാരത്തിലും, അച്ചടക്കത്തിലും മറ്റ് ടീം ഓസീസ് ടീമില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് കോട്ടം തട്ടിയാല്‍ ഇത്തരത്തിലുള്ള നടപടികള്‍ ഇനിയുമുണ്ടാകുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഇന്നലെ സെലക്ഷന്‍ കമ്മറ്റി എടുത്ത ഏറ്റവും ദു:ഖകരമായിരുന്ന തീരുമാനമായിരുന്നു ഇത്. എന്നാല്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ടീം അംഗങ്ങള്‍ എത്തിയില്ലെങ്കില്‍ വ്യക്തികള്‍ അത് അനുഭവിച്ചേ മതിയാകു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് ഓസീസിന്റെ 4 മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് ഈ താരങ്ങളെ പുറത്താക്കിയതെന്ന് ഓസീസ് പരിശീലകന്‍ മിക്കി ആര്‍തര്‍ പറഞ്ഞിരുന്നു.

ടീം വൈസ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സന്‍, പേസ് ബൗളര്‍മാരായ മിച്ചല്‍ ജോണ്‍സണ്‍, ജയിംസ് പാറ്റിന്‍സണ്‍, ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖവാജ എന്നിവരെയാണ് അച്ചടക്കലംഘനത്തിന്റെ പേരില്‍ വിലക്കിയത്.

Advertisement