എഡിറ്റര്‍
എഡിറ്റര്‍
മൈക്കല്‍ ക്ലാര്‍ക്ക് ഐ.പി.എല്ലിനില്ല
എഡിറ്റര്‍
Wednesday 27th March 2013 12:30am

മെല്‍ബണ്‍: അടുത്തയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം എഡിഷനില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് കളിക്കില്ല.

പുറംവേദന മൂലം ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ നിന്നു വിട്ടുനിന്ന ക്ലാര്‍ക്കിന് ഏഴ് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Ads By Google

രണ്ടുകോടിയില്‍പ്പരം രൂപയ്ക്കു പുണെ വാരിയേഴ്‌സാണ് ക്ലാര്‍ക്കിനെ സ്വന്തമാക്കിയത്.  പുണെ വാറിയേഴ്‌സിന്റെ ക്യാപ്റ്റനായി നിയമിതനായ ക്ലാര്‍ക്കിന്റെ അഭാവം ഐ.പി.എല്‍. ഫ്രാഞ്ചൈസിക്കും സീസണിനും കടുത്ത തിരിച്ചടിയാവും.

ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതിനാല്‍, പത്താഴ്ചയോളം വിശ്രമമെടുക്കാനാണ് ഡോക്ടര്‍മാര്‍ ക്ലാര്‍ക്കിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പര്യടനത്തിനുശേഷം ഓസ്‌ട്രേലിയയിലെത്തിയ ക്ലാര്‍ക്കിനെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചത്.

Advertisement