കടുത്ത അവഗണന; സി.കെ ജാനുവും പാര്‍ട്ടിയും എന്‍.ഡി.എ വിട്ടു
Kerala
കടുത്ത അവഗണന; സി.കെ ജാനുവും പാര്‍ട്ടിയും എന്‍.ഡി.എ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th August 2025, 8:47 pm

കോഴിക്കോട്: സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) എന്‍.ഡി.എ വിട്ടു. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ നിന്നും അവഗണന നേരിട്ടുവെന്ന് ആരോപിച്ചാണ് നീക്കം.

ഇന്ന് കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എന്‍.ഡി.എ വിടാന്‍ തീരുമാനിച്ചത്. മറ്റ് മുന്നണികളുമായി സഹകരിക്കണമോയെന്ന് പിന്നീട് തീരുമാനിക്കാമെന്നും ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനമെന്നും ജാനു അറിയിച്ചു.

പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകള്‍ തുടങ്ങാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും സി.കെ. ജാനു പറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ എന്‍.ഡി.എയില്‍ ആയിരുന്ന ജാനു പിന്നീട് 2018ല്‍ ബി.ജെ.പി അവഗണിക്കുന്നുവെന്ന് ആരോപിച്ച് എന്‍.ഡി.എ വിട്ടിരുന്നു. ശേഷം എല്‍.ഡി.എഫിനൊപ്പം ചേരാന്‍ കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ഒടുവില്‍ 2021ല്‍ വീണ്ടും എന്‍.ഡി.എയില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു.

Content Highlight: CK Janu and Janadhipathya Rashtriya Party left the NDA