സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ കുഴഞ്ഞുവീണു
Kerala
സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ കുഴഞ്ഞുവീണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2019, 2:36 pm

 

തിരുവനന്തപുരം: വൈക്കം എം.എല്‍.എ സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ കുഴഞ്ഞുവീണു. ഇതേത്തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ഇടിച്ചു. ഇതിനു പിന്നാലെ അവര്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ ഡോക്ടറെത്തി എം.എല്‍.എയെ പരിശോധിച്ചു. തുടര്‍ന്ന് അവരെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിനുശേഷമാണ് സഭാ നടപടികള്‍ പുനരാരംഭിച്ചത്.