അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക. മൃദുല്‍ ജോര്‍ജ് രചിച്ച ഈ ചിത്രത്തില്‍ ടൊവിനോ തോമസും അഹാന കൃഷ്ണയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഛായാഗ്രഹകന്‍ നിമിഷ് രവി.
അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക. മൃദുല്‍ ജോര്‍ജ് രചിച്ച ഈ ചിത്രത്തില്‍ ടൊവിനോ തോമസും അഹാന കൃഷ്ണയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഛായാഗ്രഹകന്‍ നിമിഷ് രവി.
‘ലൂക്കയുടെ ഡയറക്ടര്‍ എന്റെ സാറായിരുന്നു. ഞാന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഗസ്റ്റ് ലക്ചററായി കോളേജിലേക്ക് വന്നിരുന്നു. ഞാന്‍ വിഷ്വല്‍ കമ്യൂണിക്കേഷനാണ് പഠിച്ചത്. ഫൈനല്‍ പ്രൊജക്ടില്‍ നമുക്ക് ഷോര്‍ട്ട് ഫിലിമ്‌സൊക്കെ സബ്മിറ്റ് ചെയ്യണമായിരുന്നു. ഫൈനല്‍ പ്രൊജക്ട് സബ്മിറ്റ് ചെയ്യുന്നത് ഈ സാറ് കണ്ടിരുന്നു.
അന്ന് സാറ് സ്വതന്ത്രമായി സിനിമ ചെയ്യാന്‍ പ്ലാന്‍ ഇട്ടിരുന്നു. അന്ന് അത്ര ഫെിയിമസ് അല്ലാത്ത, കുറച്ച് സിനിമകകള്‍ മാത്രം ചെയ്തിട്ടുള്ള ടൊവിനോ തോമസിനെ വെച്ചിട്ടാണ് പ്ലാന്‍ ചെയ്തത്. ഇത് മൊയ്തീന്‍ ഒക്കെ വരുന്നതിന് മുമ്പാണ്,’ നിമിഷ് പറയുന്നു.

സംവിധായകന്‍ അരുണ്‍ ബോസ് ടൊവിനോയുടെ ഫോട്ടോ കാണിച്ചുതന്നെന്നും ഇയാള്‍ നമ്മുടെ സിനിമക്ക് കറക്ടായിരിക്കുമെന്ന് തന്നോട് പറഞ്ഞെന്നും നിമിഷ് കൂട്ടിച്ചേര്‍ത്തു.
അന്ന് ചെറിയ സിനിമ പ്ലാന്‍ ചെയ്യാമെന്ന പ്ലാനായിരുന്നുവെന്നും ഒരു ദിവസം ഫോണ്‍ വിളിച്ചുകൊണ്ടിരുന്നപ്പോള്‍ വാന്‍ഗോഗിന്റെ പെയിന്റിങ് ശ്രദ്ധയില്‍ പെട്ടെന്നും പറഞ്ഞ നിമിഷ്, ഈ പെയിന്റിങ് വെച്ചിട്ട് ക്യാരക്ടര്‍ ബില്‍ഡ് ചെയ്താലോ എന്ന് ചോദിച്ചപ്പോള്‍ അരുണ്‍ ബോസ് സപ്പോര്‍ട്ട് ചെയ്‌തെന്നും കൂട്ടിച്ചേര്‍ത്തു.
അങ്ങനെയാണ് ആ കഥാപാത്രത്തെ ബില്‍ഡ് ചെയ്തതെന്നും ഈ പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ടൊവിനോയും സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയെന്നും ഫെയ്മസ് ആയെന്നും നിമിഷ് പറഞ്ഞു.
ലൂക്ക എന്ന സിനിമയുടെ പ്രോസസ് ഒരു പോയിന്റ് എത്തിയപ്പോഴേക്കും മെക്‌സിക്കന്‍ അപാരത എന്ന സിനിമ റിലീസ് ചെയ്‌തെന്നും ആ ചിത്രത്തിലൂടെ ടൊവിനൊയുടെ റേഞ്ച് തന്നെ മാറിയെന്നും നിമിഷ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ആദ്യം വിളിച്ച പ്രൊഡ്യൂസേഴ്‌സ് തന്നെ തിരിച്ച് വിളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് ലൂക്ക സിനിമ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധന്യ വര്‍മയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Cinematographer Nimish Ravi Talking about Luca Movie