തിയേറ്ററുകളില്‍ പരാജയമായിട്ടും ഒട്ടനവധി റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങള്‍ പിറന്ന ദശാബ്ദയായിരുന്നു തൊണ്ണൂറുകള്‍. ടെലിവിഷന്‍ ചാനലുകളിലൂടെ ടെലികാസ്റ്റ് ചെയ്യുന്ന ഈ ചിത്രങ്ങള്‍ എത്ര തവണ കണ്ടാലും മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മതിവരാറില്ല. ഇതില്‍ മുന്‍പന്തിയിലുള്ള ഒരു ചിത്രമാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ മാന്ത്രികം.
ബാബു പല്ലശ്ശേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം മലയാളികള്‍ക്ക് സുപരിചിതമല്ലാത്ത പശ്ചാത്തലത്തില്‍ കഥ പറഞ്ഞതിനാല്‍ മാന്ത്രികം പ്രേക്ഷകര്‍ക്ക് എത്ര കാലം കഴിഞ്ഞാലും പുതിയ അനുഭവമാണ്. മോഹന്‍ലാലിനൊപ്പം ജഗദീഷും സ്റ്റൈലിഷ് വില്ലന്‍ രഘുവരനും പ്രിയ രാമന്‍, ഹേമന്ത് രാവണ്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ വില്ലന്റെ കൊള്ള സങ്കേതങ്ങളെല്ലാം ത്രില്ലടിച്ചാണ് പുതിയ തലമുറയിലെ പ്രേക്ഷകരും കണ്ടിരുന്നത്.
മാന്ത്രികം ഷൂട്ടിനിടയിലുണ്ടായ അനുഭവത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരിലൊരാളും മലയാളത്തിലെ സീനിയര്‍ സിനിമാറ്റോഗ്രാഫറുമായ അനില്‍ ഗോപിനാഥ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മാന്ത്രികം ഒരുപാട് അനുഭവങ്ങള്‍ നല്‍കിയ ചിത്രമായിരുന്നുവെന്നും ചിദംബരത്തായിരുന്നു മാന്ത്രികത്തിന്റെ ഷൂട്ടിങ്ങെന്നും പറയുകയാണ് അദ്ദേഹം.
‘ചിത്രത്തിന്റെ ക്ലൈമാക്‌സ് പോര്‍ഷന്‍ ഷൂട്ട് ചെയ്തിരിക്കുന്നത് ചിദംബരത്തെ ഒരു വേലിയേറ്റവും വേലിയിറക്കവുമുള്ള സ്ഥലത്താണ്. ഷൂട്ട് ചെയ്യാനായി രാവിലെ പോകുമ്പോള്‍ വെള്ളമുണ്ടാകും. എന്നാല്‍ തിരിച്ച് വരുമ്പോള്‍ ഈ വെള്ളം ഉണ്ടാകില്ല. ബോട്ടിലാണ് അങ്ങോട്ടേക്ക് പോകാറുള്ളത്. എന്നാല്‍ തിരിച്ച് വരുമ്പോള്‍ ബോട്ട് വരാനുള്ള വെള്ളം അവിടെയുണ്ടാകില്ല.
പിന്നെ എല്ലാവരും മുട്ടിന് താഴം മാത്രം ഉള്ള വെള്ളത്തിലൂടെ നടന്ന് തിരിച്ച് വരണം. അത്തരത്തില്‍ ഭയങ്കര വ്യത്യസ്തമായ ഒരു ലൊക്കോഷനായിരുന്നു അത്. രണ്ട് സൈഡിലും മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന ചാലുകളിലൂടെ ബോട്ടിലെല്ലാം പോകുമ്പോള്‍ നല്ല ഭംഗിയാണ്. അതിനപ്പുറത്ത് ഒരു ലൊക്കേഷനിലാണ് നമ്മള്‍ രഘുവരന്‍ അവതരിപ്പിച്ച വില്ലന്റെ കൊള്ള സങ്കേതത്തിന്റെ സെറ്റിട്ടിരിക്കുന്നത്,’ അനില്‍ ഗോപിനാഥ് പറഞ്ഞു.
Content Highlight: Cinematographer Anil Gopinath talks about maanthrikam movie by Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.