ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു; മെയ് 31ന് ടീസര്‍ പുറത്തിറങ്ങും
Daily News
ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു; മെയ് 31ന് ടീസര്‍ പുറത്തിറങ്ങും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th May 2018, 11:57 pm

തിരുവനന്തപുരം: മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയും, സിനിമയ്ക്ക് രാഷ്ട്രീയമാനം കൊണ്ട് വരികയും ചെയ്ത ജോണ്‍ എബ്രഹാമിനെ പറ്റി സിനിമ വരുന്നു.

ദീദി ദാമോദരന്റെ തിരക്കഥയില്‍ പ്രേംചന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്.ജോണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മെയ് 31ന് റസൂല്‍ പൂക്കുട്ടി ഓണ്‍ലൈനില്‍ ലോഞ്ച് ചെയ്യും. ജോണ്‍ എബ്രഹാമിന്റെ മുപ്പതിയൊന്നാം ഓര്‍മ്മ ദിനമാണ് മെയ് 31.

കോഴിക്കോട്, കോട്ടയം ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത, ഹരിനാരായണന്‍, ഡോ: രാമചന്ദ്രന്‍ മൊകേരി, പ്രൊഫ: ശോഭീന്ദ്രന്‍, മധുമാസ്റ്റര്‍, പ്രകാശ് ബാരെ, അനിത എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുക.