എഡിറ്റര്‍
എഡിറ്റര്‍
‘തന്റെ പിന്‍ഗാമി ഇവരൊക്കെയാണ്..’;പിന്‍ഗാമികളെക്കുറിച്ച് മനസ് തുറന്ന് റൊണാള്‍ഡോ
എഡിറ്റര്‍
Friday 25th August 2017 6:53pm

മാഡ്രിഡ്: ലോകഫുട്‌ബോളിലെ മികച്ച താരങ്ങള്‍ ആരൊക്കെയെന്ന ചോദ്യത്തിന് ലോകത്തിന്റെ ഉത്തരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെതും ലയണല്‍ മെസ്സിയുടേതുമാകും എന്നാല്‍ ഇവര്‍ക്ക ശേഷം ആരെന്ന ചോദ്യത്തിന് കായിക ലോകത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

വരുംകാലം ഫുട്‌ബോള്‍ മൈതാനത്തെ നയിക്കുകയാരെന്ന ചോദ്യത്തിന് റൊണാള്‍ഡോയുടെ കൈയ്യില്‍ വ്യക്തമായ ഉത്തരമുണ്ട്. ഉയര്‍ന്നു വരുന്ന യുവതാരങ്ങളെ താന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റൊണാള്‍ഡോയുടെ ഉത്തരം.


Also Read: ഏട്ടനായിരുന്നു തന്നെ ലൈംഗികമായി ചൂഷണം ചെയ്തത്; എന്താണ് സംഭവിക്കുന്നതെന്ന് എനിക്കന്നറിയില്ലായിരുന്നു; കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സറാഹ


‘ഞാന്‍ കഴിവുളള കുറച്ച് താരങ്ങളെ കാണുന്നു. അസന്‍സിയോ, എംബാപ്പ, നെയ്മര്‍, ഡംബേല, ഹസാര്‍, റാഷ്ഫോര്‍ഡ് അങ്ങനെ ചിലര്‍. അടുത്ത തലമുറയില്‍ കഴിവുള്ളതായി കുറഞ്ഞത് 10 താരങ്ങളെങ്കിലും ഉണ്ട്’ താരം പറയുന്നു.

ലോകഫുട്‌ബോളിലെ അത്ഭുത ബാലനെന്ന പേരില്‍ അവതരിച്ച ബ്രസീലിയന്‍ താരം നെയ്മറുടെയും പേരുള്‍പ്പടെയാണ് റൊണാള്‍ഡോയുടെ പ്രവചനമെന്നതും ശ്രദ്ധേയമാണ്. ഇപ്രാവശ്യത്തെ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിസ്റ്റുകള്‍ ആരൊക്കെയാകുമെന്നും റൊണോ പ്രവചിക്കുന്നു.

‘റയല്‍ മാഡ്രിഡ്, ബാഴ്സലോണ, ബയേണ്‍ മ്യൂണിച്ച്, പാരീസ് സെന്റ് ജര്‍മ്മന്‍, യുവന്റസ് എന്നീ ടീമുകളില്‍ നിന്നായിരിക്കും സെമി ലൈനപ്പ് എന്നാണ് താരത്തിന്റെ നിരീക്ഷണം.

Advertisement