ചിത്രം എനിക്ക് നഷ്ടമായ സിനിമ; എല്ലാം ചെയ്യാൻ പറ്റണമെന്നില്ല: ഉർവശി
Malayalam Cinema
ചിത്രം എനിക്ക് നഷ്ടമായ സിനിമ; എല്ലാം ചെയ്യാൻ പറ്റണമെന്നില്ല: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd October 2025, 9:33 am

മലയാള സിനിമയിൽ 40 വർഷത്തിലധികമായി സജീവമായി നിൽക്കുന്ന നടിയാണ് ഉർവശി. സിനിമയിലെ ഓരോ മാറ്റങ്ങളും കണ്ടുവളർന്ന നടിയും കൂടിയാണ് അവർ. നിരവധി അവാർഡുകളും താരത്തിന് ലഭിച്ചു.

കിലുക്കത്തിൽ രേവതി അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ഉർവശിയെ ആയിരുന്നു. ചിത്രം എന്ന സിനിമയും ഉർവശിക്ക് ചെയ്യാൻ പറ്റാതെ പോയ സിനിമയാണ്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.

‘സിനിമാലോകത്ത് ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. കഥാപാത്രങ്ങൾ ഒരുപാട് നമ്മളെ തേടിയെത്തും. പക്ഷേ എല്ലാം നമ്മളെക്കൊണ്ട്
ചെയ്യാൻ പറ്റണമെന്നില്ല. ചിലപ്പോൾ സമയം ഉണ്ടാകില്ല. ചിലപ്പോൾ നമ്മൾക്ക് കഥ ഇഷ്ടമാകില്ല. അങ്ങനെ പല കാരണങ്ങൾ ഉണ്ട്. പിന്നെ അന്നൊക്കെ സിനിമയ്ക്ക് പുറകെ സിനിമ അങ്ങനെയാണല്ലോ. നമ്മൾക്ക് തീരെ സമയം കിട്ടില്ല. ചിത്രം ഒക്കെ എനിക്ക് നഷ്ടമായ സിനിമയാണ്. പിന്നെ ഉള്ളൊഴുക്ക് പോലെ ചില സിനിമകളിൽ ഈ കഥാപാത്രം നമ്മൾ തന്നെ ചെയ്താലേ പറ്റു എന്ന് വാശിപിടിക്കുന്ന സംവിധായകരും ഉണ്ട്,’ ഉർവശി പറയുന്നു.

ലീഡ് റോളുകൾ മാത്രമേ ചെയ്യൂ എന്നുപറയുന്ന ഒരു നടിയല്ല താനെന്നും തന്നെ തേടിയെത്തുന്ന സിനിമ ചെയ്യുന്ന ആളാണ് താനെന്നും അതറിയാതെ തന്നെ ടേറ്റിൽ റോളുകൾ ആകുന്നതാണെന്നും ഉർവശി പറഞ്ഞു.

സിനിമയിലെ ഡബ്ബിങ്ങിനെക്കുറിച്ചും നടി സംസാരിച്ചു,

മുൻകാല സിനിമകളിൽ അഭിനയിക്കുമ്പോൾ തനിക്ക് നേർത്ത ശബ്ദമായിരുന്നെന്നും അതിന്റെ കൂടെ കൊഞ്ചലും കൂടിയപ്പോൾ സിനിമാറ്റിക് വോയ്‌സും ഗൗരവമുള്ള ശബ്ദവും ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് അതിന് ശ്രമിക്കാതിരുന്നതെന്നും നടി പറഞ്ഞു. ഇപ്പോൾ താൻ തന്നെയാണ് ചെയ്യാറുള്ളതെന്നും ഉർവശി കൂട്ടിച്ചേർത്തു. ഓൺലൈൻ മീഡിയ വന്നപ്പോൾ കൂടുതൽ ആളുകൾ ശബ്ദം തിരിച്ചറിയാൻ തുടങ്ങിയെന്നും അതുകൊണ്ട് നമ്മൾ തന്നെ ഡബ്ബ് ചെയ്യുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.

Content Highlight: Chithram is a film I missed; can’t do everything says Urvashi