എഡിറ്റര്‍
എഡിറ്റര്‍
യുദ്ധത്തിന് തയ്യാറായിരിക്കാന്‍ സൈന്യത്തിനോട് ചൈനീസ് പ്രസിഡണ്ട്; ഷീ പിന്‍ജിംഗ് ചുമതലയേറ്റെടുത്തു
എഡിറ്റര്‍
Friday 27th October 2017 5:05pm

 

ബെയ്ജിംഗ്: യുദ്ധത്തിന് സജ്ജരായിരിക്കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി ചൈനീസ് പ്രസിഡണ്ട് ഷീ പിന്‍ജിംഗ്. രണ്ടാം തവണയും പ്രസിഡണ്ട് പദവി ഏറ്റെടുക്കുന്നതിന് തൊട്ടുമുന്‍പ് വിളിച്ചുചേര്‍ത്ത സൈനികയോഗത്തിലാണ് ജിന്‍പിംഗിന്റെ ആഹ്വാനം.

സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് ജിന്‍പിങ് പ്രസിഡന്റ് പദം ഏറ്റെടുത്തത്. ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷന്റെ (സി.എം.സി) മേധാവി കൂടിയായ ജിന്‍പിംഗ് സേനയ്ക്കു പുറത്തുനിന്ന് സൈന്യത്തെ നിയന്ത്രിക്കുന്ന ഏക വ്യക്തിയുമാണ്.


Also Read: രണ്ട് തോണിയില്‍ കയറിയുള്ള ഈ പോക്ക് നടക്കില്ല; മോദിയെ വിമര്‍ശിച്ച ശിവസേനക്കെതിരെ ഫട്‌നാവീസ്


23 ലക്ഷത്തിലധികം വരുന്ന സൈനികരാണ് ചൈനക്കുള്ളത്. സൈന്യം പാര്‍ട്ടിയോട് പൂര്‍ണ വിധേയത്വം പാലിക്കണമെന്നും യുദ്ധങ്ങളില്‍ ജയിക്കാനാവശ്യമായ നവീകരണവും പുരോഗതിയും സൈന്യം കൈവരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയമായ കമാന്‍ഡിങ് സംവിധാനം നടപ്പാക്കണമെന്നും സൈനിക യോഗത്തില്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടു.

നേരത്തെ 19 ാം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഷീ പിന്‍ജിംഗിന്റെ നേതൃത്വം പാര്‍ട്ടി അംഗീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരുന്നു.

ആദ്യതവണ പ്രസിഡണ്ട് പദവിയിലെത്തിയപ്പോള്‍ സൈന്യത്തില്‍ നിരവധി പരിഷ്‌കാരങ്ങളാണ് അദ്ദേഹം വരുത്തിയിരുന്നത്. ഇത്തവണ ഏഴ് സൈനികരെ ഉള്‍പ്പെടുത്തി സി.എം.സി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. മുമ്പ് 11 അംഗങ്ങളാണ് കമ്മീഷനില്‍ ഉണ്ടായിരുന്നത്.

Advertisement