ചൈനയില്‍ നൂറ് കോടി ചിലവിട്ട് മാവോയുടെ സ്വര്‍ണ പ്രതിമ
World
ചൈനയില്‍ നൂറ് കോടി ചിലവിട്ട് മാവോയുടെ സ്വര്‍ണ പ്രതിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2013, 12:35 am

[]ബെയ്ജിങ്: ചൈനയിലെ കമ്യൂണിസ്റ്റ് വിപ്ലവകാരി മാവോ സെദൂങ്ങിന്റെ രത്‌നങ്ങള്‍ പതിച്ച സ്വര്‍ണ പ്രതിമ തയ്യാറായി.

50 കിലോഗ്രാം ഭരവും 80 സെന്റിമീറ്റര്‍ ഉയരവുമുള്ള പ്രതിമയ്ക്ക് 1.65 കോടി ഡോളര്‍ (100) കോടി രൂപയാണ് ചിലവ്.

ഈ മാസം 26 ന് മാവോയുടെ 120 ാം ജന്മദിനാഘോഷ വേളയിലാണ് പ്രതിമയുടെ പണി പൂര്‍ത്തീകരിച്ചത്.

ദക്ഷിണ ചൈനയിലെ ഷെന്‍സന്‍ നഗരത്തിലാണ് പ്രതിമ. കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ച് കസേരിയില്‍ ഇരിക്കുന്ന തരത്തിലാണ് പ്രതിമയുള്ളത്.

20 ഓളം കലാകാരന്‍മാര്‍ എട്ട് മാസത്തോളം എടുത്താണ് പ്രതിമയുടെ പണി പൂര്‍ത്തീകരിച്ചത്.

പ്രത്യേക തരത്തിലുള്ള രത്‌നവും സ്വര്‍ണവും ഉപയോഗിച്ചാണ് പ്രതിമ തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ പ്രതിമയുടെ ചിലവ് വഹിച്ചത് ആരാണെന്ന് വ്യക്തമല്ല.