എഡിറ്റര്‍
എഡിറ്റര്‍
ശിശുദിനത്തില്‍ കുട്ടിക്കൂട്ടത്തിനൊപ്പം ചുവടുവെച്ച് ഷാരൂഖ് ഖാന്‍
എഡിറ്റര്‍
Wednesday 15th November 2017 7:12pm

 

ബോളിവുഡിലെ തിരക്കുള്ള നായകനാണ് കിംഗ് ഖാന്‍. എന്നാല്‍ തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് ‘സ്പാര്‍ക് എ ചേഞ്ച്’ ഫൗണ്ടേഷനിലെ 100 ഓളം കുട്ടികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ചിരിക്കുകയാണ് താരം. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ആഘോഷ പരിപാടികള്‍ ഒരുക്കിയത്.

അണിയറ പ്രവര്‍ത്തകരുടെ വക കുട്ടികള്‍ക്ക് ഷൂട്ടിംഗ് കാണാനുള്ള അവസരവും ഒരുക്കിയിരുന്നു. ഇത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. കുട്ടികളോടൊപ്പം ഒരുമണിക്കൂര്‍ ചിലവിട്ട ഷാരൂഖ് അവരോടൊപ്പം നൃത്തം വെക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പരിപാടിക്കിടെ കേക്ക് മുറിക്കുകയും പരസ്പരം മുഖത്ത് തേക്കുകയും ചെയ്ത് കുട്ടിക്കൂട്ടത്തിനൊപ്പം ഇഴുകിച്ചേര്‍ന്നു കിംഗ് ഖാന്‍.

കൂടാതെ ഇന്നലെ ഇളയ മകന്‍ അബ്രാമിന്റെ നൃത്തം ഷാറൂഖ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.. നിമിഷങ്ങള്‍ക്കകം ഇത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തു.


Read more: ബി.ജെ.പിയില്‍ ചേരാന്‍ എനിക്ക് അഞ്ച് കോടിരൂപ വാഗ്ദാനം ചെയ്തു: മഹാരാഷ്ട്രയില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചെന്ന് ശിവസേന എം.എല്‍.എ


ഇത്തരത്തില്‍ എല്ലാ തിരക്കുകള്‍ക്കിടയിലും കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയ താരത്തിന് ആരാധകരും കുറവല്ല. അത് അദ്ദേഹത്തിന്റെ നല്ല മനസ്സിനുള്ള അംഗീകാരമാണ്.

നേരത്തെ നവംബര്‍ 11 ന് പിറന്നാള്‍ ആഘോഷത്തിനായി മഹാരാഷ്ട്രയിലെ അലിബാങ്ങില്‍ എത്തിയ താരത്തെ മഹാരാഷ്ട്ര എം.എല്‍.സി ജയന്ത് പട്ടേല്‍ ശകാരിച്ചിരുന്നു. ഷാരൂഖ് അവിടെയുണ്ടായിരുന്നതിനാല്‍ തീരത്ത് വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു. ‘നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം. അതിനര്‍ത്ഥം ഈ അലിബാങ് മുഴുവന്‍ നിങ്ങളുടേതാണ് എന്നല്ല.’ എന്നായിരുന്നു എം.എല്‍.സി യുടെ പരാമര്‍ശം. നവംബര്‍ 2 നായിരുന്നു താരത്തിന്റെ പിറന്നാള്‍.

Advertisement