കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കുട്ടികള്‍ക്ക് അച്ഛന്റെ ക്രൂരമര്‍ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കുട്ടികള്‍ക്ക് അച്ഛന്റെ ക്രൂരമര്‍ദനം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലാങ്കടവ് സ്വദേശിയായ മാമച്ചനാണ് എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ തല ഭിത്തിയില്‍ പിടിച്ച് ഇടിക്കുന്നതിന്റേയും കത്തി വീശുന്നതിന്റേയും അടിച്ച് നിലത്തിടുന്നതിന്റേയും അസഭ്യം പറയുന്നതുമെല്ലാം വീഡിയോയിലുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വീട്ടില്‍ എത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പിണങ്ങിപ്പോയ അമ്മയെ തിരികെ കൊണ്ടുവരുന്നതിനായി ചിത്രീകരിച്ച പ്രാങ്ക് വീഡിയോ ആണെന്നാണ് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ അച്ഛനെ ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഈ സംഭവം ഉണ്ടാകുന്നത്. കണ്ണൂര്‍ ചെറുപുഴയിലെ വാടകവീട്ടിലാണ് അതിക്രമം നടന്നത്. അച്ഛനും 12ഉം എട്ടും വയസുള്ള രണ്ട് കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. എട്ട് വയസുകാരിയായ കുട്ടിയ മര്‍ദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത് 12 വയസുകാരനായ സഹോദരനാണ്.
സംഭവത്തില്‍ കേസ് എടുക്കാന്‍ റൂറല്‍ എസ്.പി ഉത്തരവിട്ടിട്ടുണ്ട്. അച്ഛനെ നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlight: Child brutally beaten by father in Kannur; Reportedly it was a prank to bring back estranged mother