കോമഡി എന്റര്‍ടൈനറുമായി ചിദംബരം; 'ജാനെമന്‍' ടീസര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍; അണിനിരക്കുന്നത് മലയാളത്തിലെ യുവതാരങ്ങള്‍
Entertainment news
കോമഡി എന്റര്‍ടൈനറുമായി ചിദംബരം; 'ജാനെമന്‍' ടീസര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍; അണിനിരക്കുന്നത് മലയാളത്തിലെ യുവതാരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th July 2021, 5:53 pm

കൊച്ചി: മലയാളത്തിന്റെ യുവ താരനിര അണിനിരക്കുന്ന ‘ജാനെമന്‍’ എന്ന സിനിമയുടെ ടീസര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു.

നവാഗതനായ ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍, സജിത്ത് കുമാര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ്.

ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സംവിധായകരായ ജയരാജ്, രാജീവ് രവി, കെ.യു. മോഹനന്‍ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റായും അസോസിയേറ്റായും 12 വര്‍ഷങ്ങള്‍ ‘ജാനെമന്‍’ സംവിധാനം ചെയ്യുന്ന ചിദംബരം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

സലാം കുഴിയില്‍, ജോണ്‍ പി. എബ്രഹാം എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. സഹരചന സപ്‌നേഷ് വരച്ചാല്‍, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസ.

കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ. ജിനു, സൗണ്ട് മിക്‌സ് എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വി.എഫ്.എക്‌സ്. കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍. വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Chidambaram with comedy entertainer; Dulquer Salman releases ‘Janeman’ teaser; The cast includes young Malayalam actors