മലപ്പുറം: മലപ്പുറം ആതവനാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ചിക്കന്‍ പോക്‌സ് വ്യാപനം. 57 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയായിട്ടാണ് കുട്ടികളില്‍ ചിക്കന്‍ പോക്‌സ് വ്യാപനമുണ്ടെന്ന് തിരിച്ചറിയുന്നത്.
മലപ്പുറം: മലപ്പുറം ആതവനാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ചിക്കന്‍ പോക്‌സ് വ്യാപനം. 57 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയായിട്ടാണ് കുട്ടികളില്‍ ചിക്കന്‍ പോക്‌സ് വ്യാപനമുണ്ടെന്ന് തിരിച്ചറിയുന്നത്.
എല്‍.പി, യു.പി വിഭാഗങ്ങളിലെ കൂടുതല്‍ കുട്ടികളിലേക്ക് അസുഖം പകരുന്ന സാഹചര്യം ഉണ്ടാകുകയായിരുന്നു. അതോടെ സ്‌കൂളിലെ എല്‍.പി, യു.പി വിഭാഗം ക്ലാസുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു. ആഗസ്റ്റ് 15 വരെയാണ് അവധി നല്‍കിയിരിക്കുന്നത്.
രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് ആരോഗ്യ വകുപ്പും സ്‌കൂള്‍ അധികൃതരും അവധി നല്‍കിയത്. എങ്ങനെയാണ് രോഗവ്യാപനമുണ്ടായത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Chickenpox outbreak at Malappuram Athavanad Govt. High School; 57 children confirmed to have the disease