ഉടുമ്പിറച്ചിയും മുള്ളൻ പന്നിയുടെ ഇറച്ചിയും കഴിച്ചിട്ടുണ്ട്; വെളിപ്പെടുത്തലിന് പിന്നാലെ പുലിവാലുപിടിച്ച് നടി ഛായ കദം
Film News
ഉടുമ്പിറച്ചിയും മുള്ളൻ പന്നിയുടെ ഇറച്ചിയും കഴിച്ചിട്ടുണ്ട്; വെളിപ്പെടുത്തലിന് പിന്നാലെ പുലിവാലുപിടിച്ച് നടി ഛായ കദം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 6:35 pm

ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഛായ കദം. കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന പായൽ കപാഡിയയുടെ ചിത്രത്തിലും ഇന്ത്യയാകെ ശ്രദ്ധിച്ച ലാപതാ ലേഡീസിലൂടെയും സിനിമ പ്രേമികളിൽക്കിടയിൽ ശ്രദ്ധേയായ നടിയാണ് ഛായ കദം. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താൻ മുള്ളൻ പന്നി, ഉടുമ്പ് എന്നീ മൃഗങ്ങളുടെ ഇറച്ചി കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതോടെ പുലിവാൽ പിടിച്ചിരിക്കുകയാണ് ഛായ.

നടിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് വനം വകുപ്പ്. മുംബൈ ആസ്ഥാനമായുള്ള എൻ‌.ജി‌.ഒയായ പ്ലാന്റ് ആൻഡ് ആനിമൽ വെൽഫെയർ സൊസൈറ്റിയാണ് ഛായക്കെതിരെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിനും പരാതി നൽകിയിരിക്കുന്നത്. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

സംരക്ഷിത വന്യജീവി ഇനത്തിൽപ്പെടുന്നവയാണ് ഉടുമ്പ്, മുള്ളൻപന്നി എന്നീ ജീവികൾ. ഛായയെ ഉടൻ തന്നെ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ റോഷൻ റാത്തോഡ് അറിയിച്ചു. വേട്ടക്കാരുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്നാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്.

നടി പറഞ്ഞത് ശരിയാണെങ്കിൽ അത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാണെന്നും ഛായക്കും ഒപ്പമുണ്ടായിരുന്നവർക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്ലാൻ്റ് ആൻഡ് ആനിമൽ വെൽഫെയർ സൊസൈറ്റി ആവശ്യപ്പെട്ടു.

Content Highlight: Chhaya Kadam faces forest department probe after saying she ate meat of protected animals like monitor lizard, porcupine