എഡിറ്റര്‍
എഡിറ്റര്‍
ഛത്തീസ്ഗഡിലെ കര്‍ഷകന് ഒരു മാസത്തെ വൈദ്യൂത ബില്‍ 76.73 കോടി
എഡിറ്റര്‍
Monday 25th September 2017 6:47pm

 

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കര്‍ഷകന് ലഭിച്ച ഒരു മാസത്തെ വൈദ്യുത ബില്ലു കണ്ടാല്‍ ആരും ഞെട്ടും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന മഹാസമുന്ദ് ജില്ലയിലെ കര്‍ഷകന് ഒരു മാസത്തെ ബില്ലായി ലഭിച്ചത് 76.73 കോടി രൂപയാണ്.


Also Read: ധോണിക്കു മുന്നില്‍ പാണ്ഡ്യയെ ബാറ്റിങ്ങിനിറക്കിയതിന്റെ കാരണം വെളിപ്പെടുത്തി കോഹ്‌ലി


നടപ്പുമാസത്തിലെ ബില്ലിനത്തിലാണ് വൈദ്യൂതി ബോര്‍ഡ് ദരിദ്ര കര്‍ഷകന് 76.73 കോടിയുടെ ബില്ലിട്ടത്. പരാതിയുമായി സമീപിച്ചപ്പോള്‍ സാങ്കേതിക പിഴവ് സംഭവിച്ചെന്ന ന്യായീകരണവുമായെത്തിയ അധികൃതര്‍ കര്‍ഷകന് പുതുക്കി നല്‍കിയതാകട്ടെ 1820 രൂപയുടെ ബില്ലും.

ബില്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഞെട്ടിപ്പോയെന്നാണ് ഗൃഹനാഥനായ രാം പ്രസാദ് പറയുന്നത്. ‘ബില്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കിത് വിശ്വസിക്കാനേയായില്ല. ഗാര്‍ഹിക ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന എനിക്കാണ് 76.73 കോടി രൂപയുടെ ബില്‍ ലഭിച്ചത്’ അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് നാലിന് രാംപ്രസാദിന്റെ വീട്ടിലെ മീറ്റര്‍ മാറ്റിസ്ഥാപിച്ചിരുന്നു. ഈ സമയത്ത് വന്ന സാങ്കേതികപിഴവാണ് ഇത്രയും വലിയ തുക ബില്ലിനത്തില്‍ കാണാന്‍ കാരണമായതെന്നാണ് വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്.


Dont Miss: ‘ഇനി ഗാന്ധിയന്‍ പോരാട്ടം’; യു.ഡി.എഫ് അക്രമസമരത്തിനില്ലെന്ന് ഉമ്മന്‍ ചാണ്ടി


ബില്‍ പുന:പരിശോധിക്കാതെ ഉദ്യോഗസ്ഥര്‍ നല്‍കുകയായിരുന്നെന്നും വീഴ്ച വരുത്തിയ ഗരുണ്‍ കുമാറിനെയും ദോജ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ബോര്‍ഡ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ജില്ലയില്‍ സമാനമായ രീതിയിലാണ് വൈദ്യൂത ബില്ല് വരുന്നതെന്നും നിരവധി കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ അധിക തുക നല്‍കേണ്ടി വരുന്നുണ്ടെന്നും പ്രാദേശിക തൊഴിലാളി നേതാവ് അമിതാഭ് പാല്‍ പറഞ്ഞു.

Advertisement