ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്; രമണ്‍സിങ്ങ് പിന്നില്‍
Election Results 2018
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്; രമണ്‍സിങ്ങ് പിന്നില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 9:23 am

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നാലാം ടേം ലക്ഷ്യമിടുന്ന ബി.ജെ.പി പരാജയത്തിലേക്ക്. ആദ്യ ഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് 46ഉം ബി.ജെ.പി 34ഉം സ്ഥലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 45 സീറ്റുകളാണ് വേണ്ടത്.

ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി രമണ്‍സിങും രാജ്‌നന്ദഗോണില്‍ പിന്നിലാണ്. എ.ബി വാജ്‌പേയിയുടെ സഹോദരിപുത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കരുണ ശുക്ലയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.