ആരാധകര്‍ക്ക് ക്രിസ്തുമസ് ആസംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോസ്റ്റില്‍ വിമര്‍ശനവുമായി ഹിന്ദുത്വവാദികള്‍. ഡിസംബര്‍ 25ന് ക്രിസ്തുമസല്ല, തുളസി പൂജാ ദിവസമായി ആചരിക്കണമെന്നാണ് ഒരു കൂട്ടം ആളുകള്‍ ആവശ്യപ്പെടുന്നത്.
വൈദേശിക ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും പകരം തുളസി പൂജാ ദിവസമായി ആചരിക്കണമെന്നുമാണ് ഇക്കൂട്ടരുടെ ആവശ്യം. നിരവധി ആളുകളാണ് ഈ ആവശ്യവുമായി പോസ്റ്റിന് പിന്നാലെ കൂടിയിരിക്കുന്നത്.
ജയ് ശ്രീറാം എന്ന് കമന്റ് ചെയ്യുന്നവരും കുറവല്ല. ഞങ്ങള്‍ ഹിന്ദുക്കളാണ്, അതുകൊണ്ട് ക്രിസ്മസ് ആശംസയില്ല ജയ് ശ്രീറാം മാത്രമേയുള്ളൂ എന്നാണ് ഒരു വിരുതന്റെ കമന്റ്.
പാശ്ചാത്യ ആഘോഷങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പകരം ഇന്ത്യന്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2014ലാണ് ഡിസംബര്‍ 25 തുളസി പൂജാ ദിവസമായി ആഘോഷിക്കാന്‍ ഒരു കൂട്ടമാളുകള്‍ ആഹ്വാനം ചെയ്തത്. വിവാദ ആള്‍ ദൈവം ആശാറാം ബാപ്പുവാണ് ഈ ആഹ്വാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.